ബ്രിട്ടനില്‍ ബ്രെക്സിറ്റിനെതിരായ പ്രക്ഷോഭം ‍ശക്തമായി

ബ്രെക്സിറ്റിന്റെ കാര്യത്തില്‍ വീണ്ടും ജനഹിത പരിശോധന നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം

Update: 2018-10-22 02:47 GMT

ബ്രിട്ടനില്‍ ബ്രെക്സിറ്റിനെതിരായ പ്രക്ഷോഭം ‍ശക്തമായി. ലണ്ടനില്‍ നടന്ന പ്രകടനങ്ങളില്‍ ഏഴ് ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. ബ്രെക്സിറ്റിന്റെ കാര്യത്തില്‍ വീണ്ടും ജനഹിത പരിശോധന നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ലണ്ടന്‍ നഗരത്തില്‍ നടന്ന ബ്രെക്സിറ്റ് വിരുദ്ധ പ്രതിഷേധം അധികാരികളെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു ലക്ഷത്തോളം ആളുകള്‍ മാത്രമേ എത്തൂവെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ 6,70,000 ആളുകള്‍ എത്തിയെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. ബ്രെക്സിറ്റ് നടപ്പാക്കുന്നതിന് മുമ്പ് വീണ്ടും ജനഹിത പരിശോധന നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

Advertising
Advertising

കഴിഞ്ഞ ആഴ്ച നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ രണ്ടാം ജനഹിത പരിശോധനയെ പിന്തുണച്ച് ഭൂരിഭാഗം പേരും രംഗത്തെത്തിയെങ്കിലും പ്രധാനമന്ത്രി തെരേസ മേ അത് തള്ളിക്കളഞ്ഞു. വടക്കന്‍ അയര്‍ലന്‍ഡിലും റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിലും സ്വതന്ത്ര വ്യാപാരം സാധ്യമാകുന്ന കരാര്‍ വേണമെന്ന തെരേസല മേയുടെ ആവശ്യം യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ അംഗീകരിക്കില്ല. യൂറോപ്യന്‍ യൂണിയന്‍ വിട്ട് ബ്രിട്ടന്‍ പുറത്തുപോയാല്‍ വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നില്‍ കണ്ടാണ് ബ്രെക്സിറ്റിനെ മുഖ്യപ്രതിപക്ഷം ഉള്‍പ്പെടെ എതിര്‍ക്കുന്നത്.

Tags:    

Similar News