ബ്രക്സിറ്റിന് വേണ്ടത് ക്രമപ്പെടുത്തിയ പരിഹാരമാണ് വേണ്ടതെന്ന് മെര്‍ക്കല്‍; ഉര്‍ദുഗാനുമായി കൂടിക്കാഴ്ച്ച നടത്തും

ബ്രിട്ടീഷ് സര്‍ക്കാരുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് പുതിയ മധ്യസ്ഥ ചര്‍ച്ചകള്‍ ആവശ്യമാണെന്നും മെര്‍ക്കല്‍ പറഞ്ഞു.

Update: 2018-10-27 03:37 GMT

ക്രമപ്പെടുത്തിയ പരിഹാരമാണ് ബ്രക്സിറ്റിന് വേണ്ടതെന്നാണ് യൂറോപ്പ് ആഗ്രഹിക്കുന്നതെന്ന് ജെര്‍മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കല്‍. ഇതിന്റെ പേരില്‍ മറ്റു കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയല്ല വേണ്ടതെന്നും മെര്‍ക്കല്‍‌ പറഞ്ഞു. പരാഗ്വേയില്‍ നടത്തിയ വാര്‍‌ത്താ സമ്മേളനത്തിലായിരുന്നു മെര്‍ക്കലിന്റെ പ്രതികരണം.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ പിന്മാറ്റം സംബന്ധിച്ച ചര്‍ച്ചയെ കുറിച്ചാണ് മെര്‍ക്കല്‍ പറഞ്ഞത്. തങ്ങള്‍ക്ക് ഒരു മധ്യസ്ഥനുണ്ടെന്നും പക്ഷേ, ബ്രിട്ടീഷ് സര്‍ക്കാരുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് പുതിയ മധ്യസ്ഥ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

അതിനിടെ, സൌദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്‌ന്ന് സൌദിയുമായുള്ള ആയുധ ഇടപാട് നിര്‍ത്തിവെച്ച ജെര്‍മന്‍ നിലപാട് മെര്‍ക്കല്‍ ഇന്നലെ വീണ്ടും ആവര്‍ത്തിച്ചു. ഇന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തുമെന്നും മെര്‍ക്കല്‍ അറിയിച്ചു. ഒരു തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന് ഒരു ജെര്‍മന്‍ പൌരനെ തുര്‍ക്കി തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. ആ കേസ് സംബന്ധിച്ച് ഇരുവരും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.

Tags:    

Similar News