ഫ്രഞ്ച് സ്‌പൈഡര്‍മാന്‍ പിടിച്ച് കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍, ശ്വാസമടക്കിപ്പിടിച്ച് ജനം  

Update: 2018-10-27 11:04 GMT

ഉയരമുള്ള കെട്ടിടങ്ങളില്‍ വലിഞ്ഞ് കയറി ആളുകളെ അമ്പരപ്പിക്കുന്നത് ഒരു ഹോബിയാക്കിയയാളാണ് ഫ്രാന്‍സുകാരനായ അലെയ്ന്‍ റോബര്‍ട്ട്. ഫ്രഞ്ച് സ്‌പൈഡര്‍മാന്‍ എന്നാണ് കക്ഷിയുടെ വിളിപ്പേര്. 754 അടി ഉയരമുള്ള കെട്ടിടത്തില്‍ യാതൊരു സുരക്ഷാ മുന്‍കരുതലുമില്ലാതെ പിടിച്ച് കയറി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മനുഷ്യ ചിലന്തി എന്നും വിശേഷണമുള്ള അലെയ്ന്‍. ഹെറോണ്‍ ടവറിന്റെ മുകള്‍ത്തട്ട് വരെ പിടിച്ച് കയറിയാണ് ഫ്രഞ്ച് സ്‌പൈഡര്‍മാന്‍ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയത്.

754 അടി ഉയരമുള്ള കെട്ടിടം 56കാരനായ അലെയ്ന്‍ 50 മിനിറ്റിനുള്ളിലാണ് കെട്ടിടത്തിന്റെ മുകള്‍ത്തട്ട് വരെയെത്തിയത് എന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Advertising
Advertising

പതിനൊന്നാം വയസ്സിലാണ് അലെയ്ന്‍ കെട്ടിടങ്ങളില്‍ വലിഞ്ഞ് കയറാന്‍ തുടങ്ങിയത്. പിന്നീട് അതൊരു ഹോബിയായി മാറി. ലോകത്താകെ 150ലധികം കെട്ടിടങ്ങളില്‍ അദ്ദേഹം കയറിയിട്ടുണ്ട്. ദുബായിലെ ബുര്‍ജ് ഖലീഫ, ഈഫേല്‍ ടവര്‍ എന്നിവയെല്ലാം അലെയ്ന്‍ കീഴടക്കിയവയുടെ കൂട്ടത്തിലുണ്ട്. സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ കെട്ടിടത്തില്‍ കയറിയതിന് അലെയ്നെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

Tags:    

Similar News