ഈജിപ്തില്‍ തീര്‍ത്ഥാടകര്‍ക്ക് നേരെ നടന്ന ഭീകരാക്രമണം: അക്രമികളെന്ന് സംശയിക്കുന്നവരെ സുരക്ഷാസേന കൊലപ്പെടുത്തി

മധ്യ ഈജിപ്തിലെ മിനായ പ്രവശ്യയിലുണ്ടായ ഏറ്റുമുട്ടലിലാണ് ആക്രമണകാരികളെന്ന് സംശയിക്കുന്നവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയത്.

Update: 2018-11-05 03:25 GMT

ഈജിപ്തില്‍ മാമോദിസ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് നേരെ ആക്രമണം ന‍ടത്തിയവരെന്ന് സംശയിക്കുന്ന 19 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ 7 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു.

മധ്യ ഈജിപ്തിലെ മിനായ പ്രവശ്യയിലുണ്ടായ ഏറ്റുമുട്ടലിലാണ് ആക്രമണകാരികളെന്ന് സംശയിക്കുന്നവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയത്. മേഖലയില്‍ തെരച്ചിലിനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഈജിപ്ത് ആഭ്യന്തരമന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. തുടര്‍ന്ന് സുരക്ഷാ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

Advertising
Advertising

വെള്ളിയാഴ്ചയാണ് മിനായ പ്രവശ്യയില്‍ കോപ്റ്റിക് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ ആറുപേരും ബസ് ഡ്രൈവറും ഉള്‍പ്പടെ 7 തീര്‍ത്ഥാടകരാണ് മരിച്ചിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.

ആക്രമണത്തില്‍ മരിച്ചവര്‍‌ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ അനുശേചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോപ്റ്റിക് വംശജര്‍ക്ക് നേരെ 2017 ലുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2014ന് ശേഷമുണ്ടായ ആക്രമണങ്ങളില്‍ 100ല്‍ അധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

Tags:    

Similar News