പല ദിക്കിൽ നിന്നും പല ചോദ്യങ്ങള്‍; ഈ ഉത്തരങ്ങളിലുണ്ട് ഹലീമ ആരാണെന്ന്

അഭയാർത്ഥി ക്യാമ്പിൽ നിന്നും അമേരിക്കയുടെ ഹിജാബി മോഡലിലായി വളര്‍ന്ന ഹലീമ ഏദന്‍ നടന്നു കയറുന്നത് ചരിത്രത്തിന്റെ പുതിയൊരു ഏടിലേക്കു കൂടിയാണ്

Update: 2018-11-06 05:54 GMT

നീ സോമാലിയക്കാരിയല്ല! നീയൊരു നല്ല മുസ്‌ലിമല്ല! നീ അമേരിക്കക്കാരിയുമല്ല! - പല ദിക്കിൽ നിന്നും നാനാവിധ ചോദ്യങ്ങൾ. ഒരു പക്ഷേ ഈ ഉത്തരങ്ങളിൽ നിന്നും കിട്ടും ഹലീമ ആരാണെന്ന്.

2016 ൽ അമേരിക്കയിലെ മിനിസോട്ടയിൽ നടന്ന മിസ് യു.എസ്.എ സൗന്ദര്യ മത്സരത്തിൽ പതിവു രീതി തെറ്റിച്ച് ഒരു സുന്ദരി നടന്നു വന്നു. ബാക്കിയുള്ള മത്സരാർത്ഥികൾ ബിക്കിനിയും അർധ നഗ്നരായും നടന്നു വന്നപ്പോൾ ഹലീമ ഏദൻ എന്ന 21 കാരി ശരീരം മുഴുവനായും മറയുന്ന വസ്ത്രങ്ങളും ഹിജാബും ധരിച്ചാണ് കടന്നുവന്നത്. കാണികളില്‍ ഇത് അത്ഭുതമുണ്ടാക്കിയെങ്കിലും ശേഷം കൂട്ടകയ്യടിയോടെയാണ് അവര്‍ അവളെ എതിരേറ്റത്. അമേരിക്കയുടെ സാമൂഹ്യ ചരിത്രത്തിൽ പുതിയൊരു ഏടിലേക്കു കൂടിയാണ് ഹലീമ നടന്നു കയറിയത്. നിറം, ദേശം, ഭാഷ, വർണ്ണം, വർഗ്ഗം, വേഷം തുടങ്ങി നിർബന്ധിത തടസ്സം തീർക്കുന്നവർക്കെതിരെയുള്ള മറുപടിയും ഇരകൾക്ക് പ്രചോദനവുമാണ് ഹലീമയുടെ കടന്നുവരവോടു കൂടി സ്ഥാപിക്കപ്പെട്ടത്.

Advertising
Advertising

വളരെ പ്രതികൂലമായ ബാല്യമായിരുന്നു ഹലീമയുടെയും കുടുംബത്തിന്റെയും. കെനിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ് ഹലീമ ഏദൻ ജനിക്കുന്നത്. ആറാം വയസ്സിൽ അമേരിക്കയിലെ സെന്റ് ക്ലൗഡിലേക്ക് കുടുംബം കുടിയേറി. അവിടന്നങ്ങോട്ട് ഹലീമയുടെ ജീവിതം പച്ചപിടിക്കുകയായിരുന്നു.

കേവലം ഹിജാബിട്ട മോഡലാവുക എന്നതിലുപരി മീഡിയയിൽ സൊമാലിയയെ ചിത്രീകരിക്കുന്ന ഉന്തിയ വാരിയെല്ലും, ഒട്ടിയ വയറും അങ്ങയറ്റം ക്ഷീണിച്ച പട്ടിണി കോലങ്ങൾ മാത്രമല്ല കെനിയ, തന്നിലൂടെ അമേരിക്കയിലുള്ള സൊമാലിയക്കാരെയെങ്കിലും മുഖ്യധാരയിലെത്തിക്കുക അവർക്ക് ആത്മവിശ്വാസം നൽകുക എന്നതായിരുന്നു ഹലീമയുടെ മനസ്സിൽ. വിമർശനവുമായി പലരും വന്നിരുന്നു. എല്ലാം ഈ രംഗത്ത് മൂലധനമായി എടുക്കുന്നുവെന്നാണ് ഹലീമ പറഞ്ഞത്.

ഇതിനകം നിരവധി ബ്യൂട്ടി കോൺടസ്റ്റുകളിൽ പങ്കെടുത്ത ഹലീമയുടെ ഹിജാബിട്ട ചിത്രങ്ങൾ മുഖ്യധാരാ ഫാഷൻ മാഗസിനുകളുടെ കവർചിത്രമായി അച്ചടിച്ചു വന്നിട്ടുണ്ട്.

Tags:    

Similar News