ആ ഫലസ്തീന്‍ പോരാളിക്ക് വെടിയേറ്റെന്ന് മാധ്യമങ്ങള്‍

അപകട നില തരണം ചെയ്തതായും റിപ്പോര്‍ട്ട്

Update: 2018-11-06 09:48 GMT

ഫലസ്തീന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഒരു കയ്യില്‍ ഫലസ്തീന്റെ പതാകയും മറുകയ്യില്‍ കവണയുമേന്തി ഷര്‍ട്ട് ധരിക്കാതെ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീന്‍ പോരാളിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫലസ്തീന്റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം അന്താരാഷ്ര നിലയില്‍ പ്രശസ്തമായിരുന്നു. ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പോരാടിയ ഇരുപതുകാരനായ ഫലസ്തീന്‍ യുവാവിന് വെടിയേറ്റു എന്ന വാര്‍ത്തയാണ് അന്താരാഷ്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേല്‍ സ്നൈപറിന്റെ വെടിവെപ്പിലാണ് അപകടം സംഭവിച്ചത്. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും വെടിവെപ്പില്‍ പരിക്ക് സംഭവിച്ചിട്ടുണ്ട്.

Advertising
Advertising

തുര്‍ക്കി വാര്‍ത്താ ഏജന്‍സി അനദോളുവിന്റെ മുസ്ഥഫ ഹസൂനായിരുന്നു വൈറലായ ചിത്രം പകര്‍ത്തിയരുന്നത്. കത്തിച്ചിട്ട ടയറുകളില്‍ നിന്നുയരുന്ന പുക പടലങ്ങള്‍ക്കിടയില്‍ ഷര്‍ട്ട് ധരിച്ച പ്രതിഷേധക്കാര്‍ക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റണിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ക്കുമിടയില്‍ ഷര്‍ട്ട് ധരിക്കാതെയാണ് അഹദ് അബൂ അംറോ നില്‍ക്കുന്നത്. ഈ ചിത്രമായിരുന്നു വ്യാപകമായി പ്രചരിച്ചിരുന്നത്.

ചിത്രം ഫ്രഞ്ച് വിപ്ലവ ചിത്രമായ 'ലിബര്‍ട്ടി ലീഡിങ്ങ് ദ പീപ്പിളുമായി വരെ താരതമ്യം ചെയ്യപ്പെട്ടിരുന്നു.

Tags:    

Similar News