മിക്കി മൌസിന്‍റെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷിച്ച് ഡിസ്നി

ആഘോഷങ്ങളുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ പ്രത്യേക പ്രദര്‍ശനവും ആരംഭിച്ചു

Update: 2018-11-08 10:50 GMT

ലോകമെങ്ങുമുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രം മിക്കി മൌസിന്‍റെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഡിസ്നി. ആഘോഷങ്ങളുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ പ്രത്യേക പ്രദര്‍ശനവും ആരംഭിച്ചു. നിരവധി ചിത്രകാരന്മാരാണ് പ്രദര്‍ശനത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്.

മിക്കി ദ ട്രൂ ഒറിജിനല്‍ എക്സിബിഷന്‍ എന്ന പേരിലാണ് പ്രദര്‍ശനം. ഏറ്റവും പ്രിയപ്പെട്ട മിക്കി മൌസ് എപ്പിസോഡുകള്‍ ഇന്‍സ്റ്റലേഷനുകളിലൂടെ പുനരവതരിപ്പിക്കാനാണ് കലാകാരന്മാര്‍ ശ്രമിച്ചിരിക്കുന്നത്.

1930 ല്‍ മിക്കി കാണികള്‍ക്ക് മുന്നിലെത്തിയ സ്റ്റീംബോട്ട് വില്ലി എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. കാണികള്‍ക്കും അവരുടെ സംഭാവനകള്‍ കൈമാറാന്‍ പ്രദര്‍ശനം അവസരം ഒരുക്കുന്നുണ്ട്.

Tags:    

Similar News