ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തുന്നതായി റിപ്പോര്‍ട്ട്

പരീക്ഷണ സ്ഥലത്തെ കുറിച്ച വ്യക്തമായ വിവരം ലഭ്യമായിട്ടില്ലെങ്കിലും പര്‍വത മേഖലയിലാണെന്നാണ് ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തെ കുറിച്ച് ഗവേഷണം നടത്തുന്നവര്‍ പറയുന്നത്.

Update: 2018-12-07 02:23 GMT

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തുന്നതായി റിപ്പോര്‍ട്ട്. സി.എന്‍.എന്‍ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചൈനാ അതിര്‍ത്തിക്ക് സമീപമാണ് പരീക്ഷണമെന്നാണ് വിവരം.

പരീക്ഷണ സ്ഥലത്തെ കുറിച്ച വ്യക്തമായ വിവരം ലഭ്യമായിട്ടില്ലെങ്കിലും പര്‍വത മേഖലയിലാണെന്നാണ് ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തെ കുറിച്ച് ഗവേഷണം നടത്തുന്നവര്‍ പറയുന്നത്. സി.എന്‍.എന്‍ ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. യോങ്ജ്യോ ഡോങ് ബേസിലും സമീപത്തുമായാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും സംശയിക്കുന്നു. പല മിസൈല്‍ പരീക്ഷണ കേന്ദ്രങ്ങള്‍ ഇപ്പോഴും സജീവമാണെന്നാണ് റിപ്പോര്‍ട്ട്. ഇത് കൂടുതല്‍ വ്യാപിപ്പിക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertising
Advertising

അമേരിക്കയെയും ദക്ഷിണകൊറിയയെും ലക്ഷ്യംവെച്ചുള്ള മിസൈലുകള്‍ ഇവിടെ തയ്യാറാകുന്നതായാണ് സൂചന. ഉത്തരകൊറിയയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് പെന്റഗണും വ്യക്തമാക്കി. ദക്ഷിണ കൊറിയ, അമേരിക്ക എന്നിവരുമായി സമാധാന ചര്‍ച്ചകള്‍ നിലനില്‍ക്കെ ഉത്തരകൊറിയ വീണ്ടു പ്രകോപനം സൃഷ്ടിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദക്ഷിണകൊറിയയുമായുള്ള ഉഭയകകക്ഷി ചര്‍ച്ചകളുടെ ഭാഗമായി നേരത്തെ അമേരിക്ക മിസൈല്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. ആണവശക്തിയിലും മിസൈല്‍ സാങ്കേതിക വിദ്യയിലും രാജ്യം പൂര്‍ണത കൈവരിച്ചെന്നായിരുന്നു ഉത്തരകൊറിയന്‍ ഭരണാധികാരി കിംജോങ് ഉന്‍ അന്ന് വ്യക്തമാക്കിയത്. ഉത്തര കൊറിയന്‍ വിഷയത്തില്‍ അമേരിക്കയും ദക്ഷിണ കൊറിയയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പുതിയ വാര്‍ത്തകള്‍.

Tags:    

Similar News