യമനില്‍ ഏറ്റുമുട്ടല്‍ തുടരുമ്പോഴും ചര്‍ച്ചകളില്‍ പരിഹാരം കാണുമെന്ന പ്രതീക്ഷയോടെ ജനം
സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ യമനിലെ ഹുദൈദയില്‍ വിവിധ കക്ഷികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. എന്നാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് യമന്‍ജനത. തകര്‍ന്ന് തരിപ്പണമായ നാടും സമ്പദ്ഘടനയും തിരിച്ചു പിടിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും.
സ്വീഡന്‍ സര്‍ക്കാറിന്റ ആതിഥേയത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പ്രതീക്ഷയിലാണ് യമന്‍ ജനത. രണ്ട് കാരണങ്ങളുണ്ട്. ഒന്ന്. 2016ന് ശേഷം ആദ്യമായാണ് ഇരു കൂട്ടരും മുഖാമുഖം ഇരിക്കുന്നത്. രണ്ട്, രാഷ്ട്രീയ പരിഹാരം വേണമെന്ന് ലോക രാഷ്ട്രങ്ങളും യുദ്ധ കക്ഷികളും അംഗീകരിച്ചത്.
പട്ടിണിയും കോളറയും പടരുന്ന യമന്‍ ജനത, ചര്‍ച്ച പരാജയപ്പെടരുതെന്ന പ്രാര്‍ഥനയിലാണ്. നാലു വര്‍ഷത്തോളം നീണ്ട യുദ്ധം തകര്‍ത്ത സമ്പദ് വ്യവസ്ഥ വ്യവസ്ഥാപിതമാക്കാന്‍ യമന് വര്‍ഷങ്ങള്‍ വേണ്ടി വരും. ഗള്‍ഫ് രാഷ്ട്രങ്ങളുടെ കൈത്താങ്ങും.