ആണവായുധ നിര്‍വ്യാപനത്തിന് പൂര്‍ണ സന്നദ്ധത ആവര്‍ത്തിച്ച് ഉത്തര കൊറിയ

ചൈനീസ് വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

Update: 2018-12-08 02:48 GMT
Advertising

ആണവായുധ നിര്‍വ്യാപനത്തിന് പൂര്‍ണ സന്നദ്ധത ആവര്‍ത്തിച്ച് ഉത്തര കൊറിയ. ചൈനീസ് വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ ചര്‍ച്ച നടത്തി ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിംഗ് പിങ് ആവശ്യപ്പെട്ടു.

ചൈന സന്ദര്‍ശനത്തിനിടെയാണ് ആണവ നിര്‍വ്യാപനത്തിനുള്ള രാജ്യത്തിന്റെ സന്നദ്ധത ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ആവര്‍ത്തിച്ചത്. ചൈനീസ് വിദേശകാര്യമന്ത്രി വങ് യിയുമായി നടന്ന കൂടിക്കാഴ്ചയിലായിരുന്നു റിയോങ് ഇക്കാര്യം വ്യക്തമാക്കിയത്. ‌ആണവ നിര്‍വ്യാപനം ഉത്തരകൊറിയക്ക് എതിരായ ഉപരോധം തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്കയും ഉത്തരകൊറിയയും ചര്‍ച്ച നടത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ് ആവശ്യപ്പെട്ടു.

ചര്‍ച്ചയില്‍ വിവിധ വിഷയങ്ങള്‍ ഉയര്‍ന്നുവന്നെന്നും, മേഖലയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്രിദിന ചൈനീസ് സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് റി യോങ് ചൈനയിലെത്തിയത്.

Tags:    

Similar News