ഇറാനെതിരെ പ്രസ്താവനയുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ
ഇറാന്‍ ഐക്യരാഷ്ട്ര സഭ സുരക്ഷ കൗണ്‍സിലിനെ ധിക്കരിക്കുകയാ ണെന്ന് മൈക്ക് പോംപിയോ. ഇറാനെതിരെ ഐക്യരാഷ്ട്ര സഭ നടപടിയെടുക്കണമെന്നും പോംപിയോ.
ഇറാനെതിരെ പ്രസ്താവനയുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇറാന്‍ ഐക്യരാഷ്ട്ര സഭ സുരക്ഷ കൗണ്‍സിലിനെ ധിക്കരിക്കുകയാണെന്ന് മൈക്ക് പോംപിയോ. ഇറാനെതിരെ ഐക്യരാഷ്ട്ര സഭ നടപടിയെടുക്കണമെന്നും പോംപിയോ. നിരന്തരം കരാര്‍ ലംഘിക്കുകയാണ് ഇറാന്‍ ചെയ്യുന്നത്. സത്യത്തില്‍ അവര്‍ സുരക്ഷ കൗണ്‍സിലിനെ വെല്ലുവിളിക്കുകയാണ്. തികച്ചും ധിക്കാരപരമായ പ്രവൃത്തികളാണ് ഇറാന്റേത്, അത് കണ്ടില്ലെന്ന് നടിക്കരുത്.
ഇതായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ വാക്കുകള്‍. ഇറാന്റെ മിസൈലുകള്‍ പശ്ചിമേഷ്യയിലേയും യൂറോപ്പിലെയും ജനങ്ങള്‍ക്ക് ഭീഷണിയാണെന്നും അവിടങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഐക്യരാഷ്ട്ര സഭയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനെതിരെ ശക്തമായ നടപടിയെടുക്കന്‍ സുരക്ഷാ കൗണ്‍സിലിനെ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടതായും പോംപിയോ അറിയിച്ചു.
സുരക്ഷ കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പോംപിയോ ഇറാനെതിരെയുള്ള നിലപാട് വ്യക്തമാക്കിയത്. യോഗത്തല്‍ ബാലിസ്റ്റിക് മിസൈലുകള്‍ നിയന്ത്രിക്കാന്‍ ഇറാനുമേല്‍ നടപടിയെടുക്കണമെന്നും അമേരിക്ക നിര്‍ദേശിച്ചിട്ടുണ്ട്.