മാലദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീന്റെ ബാങ്ക് അകൗണ്ടുകള്‍ കോടതി മരവിപ്പിച്ചു
മാലദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീന്റെ ബാങ്ക് അകൗണ്ടുകള്‍ കോടതി മരവിപ്പിച്ചു. സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുള്ള യമീന്റെ ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിച്ചുകൊണ്ടുള്ള കോടതി നടപടി. കേസില്‍ ശനിയാഴ്ച യമീന്‍ പൊലീസിനു മുന്‍പില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
1.5 മില്യണ്‍ ഡോളര്‍ കാബിനറ്റ് ഫണ്ടുകൾ യമീന്‍ ദുരുപയോഗം ചെയ്തെന്നാണ് കോടതിയുടെ കണ്ടെത്തല്‍. നാഷണല്‍ ബാങ്ക് ഓഫ് മാലിദ്വീപ്, മാലിദ്വീപ് ഇസ്ലാമിക് ബാങ്ക് എന്നീ ബാങ്കുകളിലെ അകൗണ്ടുകളാണ് മരവിപ്പിച്ചത്. യമീന്‍ പ്രസിഡണ്ടിന്റെ അകൗണ്ട് വഴി നടത്തിയ ഇടപാടുകൾ തെരഞ്ഞെടുപ്പ് നിയമങ്ങൾക്ക് എതിരാണെന്ന് കാണിച്ച് പണ നിയന്ത്രണ അതോറിറ്റിയുടെ ഇന്‍റലിജന്‍സ് യൂണിറ്റ് പൊലീസിന് കത്തു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നടപടി. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി വേറെയും അമീനെതിരെ കേസുകളുണ്ട്.