4400 വര്‍ഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തി
കെയ്‌റോയിലെ സക്വാറയിലാണ് ശവകുടീരം കണ്ടെത്തിയത്.
Update: 2018-12-16 09:53 GMT
ഈജിപ്തില്‍ 4400 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ കണ്ടെത്തി. പിരമിഡുകള്‍ക്കിടയില്‍ നിന്നാണ് ഗവേഷകര്‍ ശവകുടീരം കണ്ടെത്തിയത്. കെയ്‌റോയിലെ സക്വാറയിലാണ് ശവകുടീരം കണ്ടെത്തിയത്.
മനോഹരമായി അലങ്കരിക്കപ്പെട്ട കല്ലറ ഫറവോ ഭരണ കാലത്തെ ഒരു പുരോഹിതന്‍റേതാണെന്ന് ഗവേഷകര്‍ അറിയിച്ചു. നെഫരിര്‍കരെ എന്ന ഭരണാധികാരിയുടെ കാലത്തുള്ളതാണിത്. നിറയെ കൊത്തുപണികളുണ്ട് കല്ലറയില്‍. പുരോഹിതന്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ചിത്രം കല്ലില്‍ കൊത്തിവെച്ചിരിക്കുന്നു.
2018ലെ അവസാന കണ്ടെത്തല്‍ എന്നാണ് ഈജിപ്തിലെ പുരാവസ്തു മന്ത്രി ഖാലിദ് എല്‍ എനാനി അറിയിച്ചത്. ഏപ്രിലില്‍ തുടങ്ങിയ പര്യവേഷണത്തില്‍ 6000 വര്‍ഷം വരെ പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.