2018ല്‍ ലോകത്താകമാനം കൊല്ലപ്പെട്ടത് 53 മാധ്യമപ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട് 

കമ്മിറ്റി ടു പ്രൊജക്ട് ജേര്‍ണലിസ്റ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം പേരാണ് ഈ വര്‍ഷം കൊല്ലപ്പെട്ടത് 

Update: 2018-12-20 03:15 GMT
Advertising

2018ല്‍ ലോകത്താകമാനം കൊല്ലപ്പെട്ടത് 53 മാധ്യമപ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്. കമ്മിറ്റി ടു പ്രൊജക്ട് ജേര്‍ണലിസ്റ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2017നേക്കാള്‍ ഇരട്ടിയിലധികം പേരാണ് 2018ല്‍ കൊല്ലപ്പെട്ടത്. തുര്‍ക്കിയിലെ സൗദി കോണ്സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാൽ ഖഷോഗിയുടെ പേരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

തൊഴിലിന്റെ ഭാഗമായ പകതീർക്കൽ എന്ന രൂപത്തിലാണ് ഇതില്‍ 34 പേരും കൊല്ലപ്പെട്ടത്. യുദ്ധ രംഗത്തും മറ്റ് അപകടങ്ങളിലുമാണ് ബാക്കിയുള്ളവര്ക്ക് ജീവന് നഷ്ടമായത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആസൂത്രിത ആക്രമണങ്ങളില്‍ കഴിഞ്ഞവര്‍ഷം 18 പേര്‍ കൊല്ലപ്പെട്ടിടത്താണ് 2018ല്‍ 34 പേര്‍ കൊല്ലപ്പെട്ടത്.

അഫ്ഗാനിസ്ഥാനാണ് ഏറ്റവും കൂടുതൽപേർ കൊല്ലപ്പെട്ട രാജ്യം. 13പേർക്കാണ് ചാവേർ ആക്രമണങ്ങളിലും സൈനിക ഏറ്റുമുട്ടലുകൾക്കിടയിലും അഫ്ഗാനിൽ ജീവൻ നഷ്ടമായത്. മാധ്യമപ്രവർത്തകർ ജയിലിലടക്കപ്പെടുന്നതിലും 2018ല്‍ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News