മഡഗാസ്കര്‍ പ്രസിഡന്റായി വീണ്ടും ആന്ദ്രേ രജോലിന
ഇന്നലെയാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഫലം പ്രഖ്യാപിച്ചത്. മാർക് റവലോമനനെയാണ് രജോലിന പരാജയപ്പെടുത്തിയത്.
മഡഗാസ്കര്‍ പ്രസിഡന്റായി ആന്ദ്രേ രജോലിന വീണ്ടും തെരഞ്ഞടുക്കപ്പെട്ടു. മാർക് റവലോമനനെയാണ് രജോലിന പരാജയപ്പെടുത്തിയത്. ഇന്നലെയാണ് തിരെഞ്ഞെടുപ്പ് കമ്മീഷൻ ഫലം പ്രഖ്യാപിച്ചത്. മുന്‍ പ്രസിഡന്റ്മാര്‍ തമ്മിലുള്ള വാശിയേറെ പോരാട്ടത്തിനൊടുവിൽ വിജയം രജോലിനക്കൊപ്പം നിന്നു. രജോലിന അന്‍പത്തിയഞ്ച് ശതമാനം വോട്ടുകൾ നേടിയപ്പോൾ, 44.34 ശതമാനം വോട്ടുകളാണ് റവലോമനനക്ക് ലഭിച്ചത്.
വോട്ടെടുപ്പിൽ കൃത്രിമം ആരോപിച്ച് ഇരു വിഭാഗവും രംഗത്തെത്തിയതോടെ പ്രക്ഷുബ്ധമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ഈ മാസം 19ന് നടന്ന വോട്ടെടുപ്പിൽ 48 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഫലം രജോലിന അംഗീകരിച്ചെങ്കിലും, റവലോമനനയും കൂട്ടരും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.
ഫലം എന്താണെങ്കിലും അത് അംഗീകരിക്കുമെന്നായിരുന്നു ഇരു നേതാക്കളും മുമ്പ് അറിയിച്ചത്. എന്നാൽ ഫല പ്രഖ്യാനത്തിന് ശേഷമുള്ള റവലോമനയുടെ എങ്ങനെയാവും രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെ ബാധിക്കുക എന്നതാണ് ഇപ്പോഴത്തെ ആശങ്ക. സമാധാന പൂർണമായ രാഷ്ട്രീയ അന്തരീക്ഷമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മഡഗാസ്കറിലെ ജനങ്ങൾ.