സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം
ഇറാന്‍ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
Update: 2019-01-22 04:53 GMT
സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. ആക്രമണമുണ്ടായതായി സ്ഥിരീകരിച്ച സിറിയന്‍ സര്‍ക്കാര്‍ മിസൈല്‍ പ്രതിരോധ സംവിധാനമുപയോഗിച്ച് ആക്രമണങ്ങളെ പ്രതിരോധിച്ചതായി അവകാശപ്പെട്ടു. ഇറാന്‍ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.