ജപ്പാനും ഉത്തരകൊറിയയും കൂടിക്കാഴ്ചക്ക് ഒരുങ്ങുന്നു

ശീതയുദ്ധ സമയത്ത് ജപ്പാന്‍കാര്‍ക്കു നേരെ ഉത്തരകൊറിയ നടത്തിയ ആക്രമണത്തെ ക്ഷമിക്കുന്നതായും ആബെ പറഞ്ഞു. ചൈനയേയും ഉത്തരകൊറിയയേയും കൂടാതെ..

Update: 2019-01-29 02:29 GMT

ചിരവൈരികളായ ജപ്പാനും ഉത്തരകൊറിയയും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അറിയിച്ചു. ആണവ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന തീരുമാനവും കൂടിക്കാഴ്ചയില്‍ വിഷയമാകുമെന്നും ആബെ പ്രതികരിച്ചു.

വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങൾ പാര്‍ലമെന്‍റില്‍ സംസാരിക്കുന്നതിനെടാണ് ഷിന്‍സൊ ആബെ സുപ്രധാന തീരുമാനം എടുത്തത്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും ശത്രുത ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ആബെ പ്രതികരിച്ചു.

Advertising
Advertising

ഉത്തര കൊറിയയുമായി ആണവ ബന്ധം മെച്ചപ്പെടുത്താനും വ്യാപാരബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുഗമമാക്കാനുമായുള്ള ശ്രമങ്ങൾ നടത്തുമെന്നും ആബെ പാര്‍ലമെന്‍റില്‍ പറഞ്ഞു. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാന്‍റെ അടിസ്ഥാന സൌകര്യ വികസനത്തിനായി പുതിയ തുക വിലയിരുത്തുമെന്നും ആബെ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനായി ചൈനയുമായും കൂടിക്കാഴിച നടത്തിയേക്കും.

ശീതയുദ്ധ സമയത്ത് ജപ്പാന്‍കാര്‍ക്കു നേരെ ഉത്തരകൊറിയ നടത്തിയ ആക്രമണത്തെ ക്ഷമിക്കുന്നതായും ആബെ പറഞ്ഞു. ചൈനയേയും ഉത്തരകൊറിയയേയും കൂടാതെ അമേരിക്കയുമായും ഷിന്‍സോ ആബെ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News