ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ ബാലന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
Update: 2019-02-10 04:03 GMT
ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ ബാലന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് 14കാരനായ ഹസന്‍ ഷാലിബി കൊല്ലപ്പെട്ടത്. നൂറുകണക്കിന് ആളുകളാണ് പ്രാര്‍ഥനകളോടെ ഹസ്സന്‍ ഷാലബിയുടെ അന്ത്യയാത്രക്ക് കൂട്ട് ചേര്‍ന്നത്. ഏകദേശം പതിനേഴോളം യുവാക്കള്‍ വെടിയേറ്റ് പരിക്ക് പറ്റി വിവിധയിടങ്ങളില്‍ ചികില്‍സയിലുണ്ടെന്ന് ഫലസ്തീന്‍ മിനിസ്ട്രി അറിയിച്ചു.
മാര്‍ച്ച് 30ന് ശേഷം 249 ഫലസ്തീനികളാണ് പ്രദേശത്ത് ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.