ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചവര്‍ക്ക് കാന്‍സര്‍; ജോണ്സണ് ആന്റ് ജോണ്സണ് 201 കോടി രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്
അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയായ ജോണ്സണ് ആന്റ് ജോണ്സണ് 201 കോടി രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്. കമ്പനിയുടെ ടാല്‍കം പൗഡര്‍ ഉപയോഗിച്ച് കാന്‍സര്‍ ബാധിച്ചുവെന്ന് കാട്ടി യുവതി നല്കിയ പരാതിയിലാണ് കോടതി ഉത്തരവ്.
ടെറി ലീവിറ്റ് എന്ന അമേരിക്കന്‍ സ്വദേശിയായ യുവതിയാണ് കമ്പനിക്കെതിരെ പരാതി നല്‍കിയത്. ചെറുപ്പകാലം തൊട്ടെ ജോണ്സണ് ആന്റ് ജോണ്സണ് കമ്പനിയുടെ പൗഡറും മറ്റു വസ്തുക്കളും ഉപയോഗിച്ചിരുന്നതായും വർഷങ്ങൾക്കു ശേഷം കാൻസർ പിടിപെട്ടെന്നും കാണിച്ചായിരുന്നു പരാതി. കേസ് പരിഗണിച്ച കാലിഫോർണിയയിലെ പരമോന്നത കോടതി 201 കോടി രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിടുകയായിരുന്നു. കമ്പനിയുടെ ഉൽപന്നം ഉപയോഗിച്ചതാണ് കാന്‍സര്‍ ബാധക്ക് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും നഷ്ടപരിഹാര തുക എത്രയും പെട്ടെന്ന് ഇരക്ക് ലഭ്യമാക്കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. കമ്പനിയുടെ പൗഡർ ഉപയോഗിച്ചവർക്ക് വിവിധ രോഗങ്ങൾ പിടിപ്പെട്ടതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്പനിക്കെതിരെ കേസുകള്‍ നിലവിലുണ്ട്. അമേരിക്കൻ കോടതിയിലുള്ള വിവിധ കേസുകളിലും ഈ വർഷം വിധി വരും. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച കമ്പനി കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അറിയിച്ചു.