കത്തോലിക്കാ സഭയിലെ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ 

പരാതികളില്‍ കൃത്യമായ നടപടി ക്രമങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് മാര്‍പ്പാപ്പ പുറപ്പെടുവിച്ചിരിക്കുന്നത്

Update: 2019-05-10 03:30 GMT
Advertising

കത്തോലിക്കാ സഭയിലെ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ലൈംഗിക പീഡന പരാതികള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ രൂപതകളിലും പ്രത്യേക സമിതികള്‍ രൂപവത്കരിക്കണം എന്നതടക്കമുള്ളതാണ് നിര്‍ദേശങ്ങള്‍.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭക്കുള്ളില്‍ ഉയര്‍ന്നുവന്ന ലൈംഗികാത്രികമ പ്രശ്നങ്ങളെ ഇല്ലാതാക്കാനാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ശ്രമം. പരാതികളില്‍ കൃത്യമായ നടപടി ക്രമങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് മാര്‍പ്പാപ്പ പുറപ്പെടുവിച്ചിരിക്കുന്നത്. കത്തോലിക്കാ സഭക്കു കീഴിലെ എല്ലാ രൂപകതളിലും ലൈംഗിക പീഡന പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യകേ സമിതി രൂപീകരിക്കണം. പരാതികളില്‍ മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഇരകള്‍ക്ക് മാനസിക സമ്മര്‍ദങ്ങളില്ലാത്ത വിധം പരാതി നല്‍കാനുള്ള സാഹചര്യമുണ്ടാകണം. പരാതി ഗൌരവ സ്വഭാവത്തിലുള്ളതാണെങ്കില്‍ അത് വത്തിക്കാനിലെ സഭാ നേതൃത്വത്തിന് കൈമാറണമെന്നും നിര്‍ദേശമുണ്ട്. അതില്‍ വത്തിക്കാനിലെ അന്വേഷണ സംഘം നടപടികളെടുക്കും. അടുത്ത ജൂണ്‍ ഒന്നു മുതല്‍ ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കും. മൂന്നു വര്‍ഷത്തിനു ശേഷം ഈ നിര്‍ദേശങ്ങള്‍ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്തുമെന്നും വത്തിക്കാന്‍ അറിയിച്ചു

Tags:    

Similar News