കര്‍ഫ്യൂ നിലനില്‍ക്കെ ശ്രീലങ്കയില്‍ മുസ്‌ലിം വിരുദ്ധ കലാപം പടരുന്നു

സായുധ സംഘങ്ങളെ ഭയന്ന് സ്ത്രീകളും കുട്ടികളും വീടുവിട്ട് കൃഷിയിടങ്ങളില്‍‍ ഒളിവില്‍ കഴിയുകയാണ്. വര്‍ഗീയ സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു.

Update: 2019-05-16 03:30 GMT
Advertising

ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പരക്ക് പിറകെ ശ്രീലങ്കയിലെ വിവിധ യിടങ്ങളില്‍ മുസ്‌ലിം വിരുദ്ധ കലാപം പടരുന്നു. എണ്‍പതോളം കലാപകാരികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മുസ്‌ലിം വിരുദ്ധ കലാപത്തിന് നേതൃത്വം നല്‍കുന്നത് ബുദ്ധമതക്കാരാണെന്ന വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.

ആക്രമണ സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ നാലാം ദിവസവും തുടരുകയാണ്. വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കിയ കലാപകാരികള്‍ ആരാധനാലയങ്ങളും തകര്‍ത്തതോടെ സാഹചര്യം കൂടുതല്‍ വഷളായി.

മുസ്‌ലിം സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് കൂടുതല്‍ അക്രമ സംഭവങ്ങള്‍ നടന്നത്. സായുധ സംഘങ്ങളെ ഭയന്ന് സ്ത്രീകളും കുട്ടികളും വീടുവിട്ട് കൃഷിയിടങ്ങളില്‍‍ ഒളിവില്‍ കഴിയുകയാണ്. വര്‍ഗീയ സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു.

Tags:    

Similar News