ഇറാനുമായുള്ള ആണവ കരാര്‍ നിലനിര്‍ത്താന്‍ സജീവ ശ്രമങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍

Update: 2019-07-16 02:47 GMT
Advertising

ഇറാനുമായുള്ള ആണവ കരാര്‍ നിലനിര്‍ത്താന്‍ സജീവ ശ്രമങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍. ഹസന്‍ റൂഹാനി, വ്ലാദിമിര്‍ പുടിന്‍, ഡോണള്‍ഡ് ട്രംപ് എന്നിവരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുമെന്ന ഇറാന്റെ നിലപാട് ഗൌരവമുള്ളതല്ലെന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാട്.

അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ‍ വിദേശകാര്യ സെക്രട്ടറിമാര്‍ ബ്രസല്‍സില്‍ ഒത്തുചേര്‍ന്നത്. ഇറാനുമായുള്ള ആണവ കരാര്‍ സംരക്ഷിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. കരാര്‍ ലംഘിച്ച് യുറേനിയം സമ്പുഷ്ടീകരണ തോത് വര്‍ധിപ്പിക്കുമെന്ന ഇറാന്റെ നിലപാട് കാര്യമാക്കേണ്ടതില്ല. കരാറിലേക്ക് തിരികെ വരാന്‍ ഇറാന്‍ തയ്യാറാകണമെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ഫെഡെറിക മൊഗേറിനി പറഞ്ഞു. ഇതിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും ഇ യു പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്‍കൈയ്യെടുക്കും. എന്നാല്‍ കരാറിനെ സംരക്ഷിക്കാന്‍ വളരെ ചെറിയൊരു സാധ്യതയെ മുന്നിലൂള്ളൂ എന്ന് ബ്രിട്ടന്‍ വിദേശ കാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. അമേരിക്ക ഉപരോധം പിന്‍വലിക്കാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News