ആമസോണിലെ തീ അണക്കാന്‍ ജി7 സഹായം

Update: 2019-08-27 06:10 GMT
Advertising

ആമസോണ്‍ മഴക്കാടുകളിലെ തീ അണക്കുന്നതിനായി 20 മില്യണ്‍ ഡോളറിന്റെ സഹായം അനുവദിച്ച് ജി 7 ഉച്ചകോടി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് സഹായം പ്രഖ്യാപനം നടത്തിയത്.

ആമസോണ്‍ മഴക്കാടുകള്‍ ഭൂമിയുടെ ശ്വാസകോശമാണ്. കഴിഞ്‍ഞ കുറേ ദിവസങ്ങളായി അവയെ കാട്ടു തീ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. തീ അണക്കാനുള്ള ശ്രമങ്ങള്‍ക്കായാണ് ജി സെവന്‍ ഉച്ചകോടി ധനസഹായം പ്രഖ്യാപിച്ചത്. സഹായം അടിയന്തരമായി ലഭ്യമാക്കും.

ആഗോളതലത്തില്‍ നേരിടുന്ന പ്രതിസന്ധിയാണ് ആമസോണ്‍ മഴക്കാടുകളില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന തീയെന്ന് മാക്രോണ്‍ ഉച്ചകോടിയില്‍ പറഞ്ഞു. തീ അണക്കാനായി ഫ്രാന്‍സില്‍ നിന്നുള്ള സൈനികരുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ ആമസോണില്‍ വീണ്ടും മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നനതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ജി 7 നേതാക്കള്‍ ഉദ്ദേശിക്കുന്നുണ്ട്.

ബ്രസീല്‍സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസേര്‍ച്ചിന്റെ കണക്ക് പ്രകാരം ഇതുവരെ എണ്‍പതിനായിരം കാട്ടുതീകളാണ് ഈ വര്‍ഷം ഉണ്ടായത്. അവയില്‍ ഭൂരിഭാഗവും ആമസോണ്‍ മേഖലയിലുമാണ് ആഗോള സാമ്പത്തിക മാന്ദ്യ ഭീഷണിയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആശങ്കകള്‍ക്കിടയിലാണഅ ഇത്തവണത്തെ ജി 7 ഉച്ചകോടി നടകകുന്നത്.

Tags:    

Similar News