ഗസ്സക്കെതിരെ വീണ്ടും യുദ്ധ ഭീഷണി മുഴക്കി നെതന്യാഹു
ദേശീയ റേഡിയോ മാധ്യമമായ കാന്‍ ബെറ്റിനോട് സംസാരിക്കവേയാണ് ഗസ്സക്കെതിരെ യുദ്ധം വേണ്ടി വരുമെന്ന പ്രതികരണത്തിലേക്ക് നെതന്യാഹു കടന്നത്.
ഗസ്സക്കെതിരെ വീണ്ടും യുദ്ധ ഭീഷണി മുഴക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസ്സയില്‍ നിന്നും നിരന്തരം റോക്കറ്റ് ആക്രമണങ്ങളുണ്ടാകുന്നത് അവസാനിപ്പിക്കാനാണ് യുദ്ധത്തെ കുറിച്ച് ആലോചിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു.
ദേശീയ റേഡിയോ മാധ്യമമായ കാന്‍ ബെറ്റിനോട് സംസാരിക്കവേയാണ് ഗസ്സക്കെതിരെ യുദ്ധം വേണ്ടി വരുമെന്ന പ്രതികരണത്തിലേക്ക് നെതന്യാഹു കടന്നത്. ഗസ്സയിലെ തീവ്രവാദികളെ ചെറുക്കാന്‍ ഇസ്രയേലിന്റെ മുന്നില്‍ യുദ്ധം അല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും നെതന്യാഹു പറഞ്ഞു. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഇസ്രയേലിലെ തെക്കൻ നഗരമായ അഷ്‌ദോദിൽ റോക്കറ്റാക്രമണം നടത്തിയതിന് പിന്നിൽ ഗസ്സ ഭരിക്കുന്ന ഹമാസുമായി ബന്ധമുള്ളവരാണെന്നാണ് വാദം. ഹമാസിനോട് ഇതിന് കണക്ക് ചോദിക്കുമെന്നും ഗസ്സയിലെ ഹമാസ് ഭരണം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.