അരാംകോ പ്രശ്നത്തിന് സമാധാന പരിഹാരമാണ് വേണ്ടതെന്ന് ഇമ്മാനുവല്‍ മാക്രോണ്

യു.എന്‍ സമ്മേളനത്തിലാണ് അദ്ദേഹം തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്

Update: 2019-09-25 02:59 GMT
Advertising

അരാംകോ പ്രശ്നത്തിന് സമാധാന പരമായ ഒരു പരിഹാരമാണ് വേണ്ടതെന്ന് ഇമ്മാനുവല്‍ മാക്രോണ്‍. യു.എന്‍ സമ്മേളനത്തിലാണ് അദ്ദേഹം തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. 74 മത് യുണൈറ്റഡ് നേഷന്‍സ് സമ്മേളനം ന്യൂയോര്‍ക്കില്‍ പുരോഗമിക്കുകയാണ്. ലോക രാജ്യങ്ങള്‍ എത്തുന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു അതില്‍ ഏറ്റവും സുപ്രധാന വിഷയമാണ് ആരാംകോ ആക്രമണം. അരാംകോ ആക്രമണം ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ തോതിലുള്ള ആഘാതമാണ് സൃഷ്ടിച്ചത്.

ഇതിന് കാരണം ഇറാന്‍ ആണെന്ന് അമേരിക്ക ആരോപിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ സമാധാനം സ്ഥാപിക്കാന്‍ ഇടപ്പെടല്‍ ആവശ്യമാണെന്ന് വ്യക്തമാക്കുകയാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇറനും മേഖലയിലെ രാ‍ജ്യങ്ങളും അമേരിക്കയും തമ്മിലൊരു ചര്‍ച്ച അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാന്‍ ധൈര്യം ആവശ്യമാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം സമാധാന ചര്‍ച്ചകള്‍ക്കായുള്ള തന്‍റെ ശ്രമം തുടരുമെന്നും പ്രസംഗത്തില്‍ വ്യക്തമാക്കി.

Tags:    

Similar News