ഫലസ്തീനിലെ ജെറുസലേം കാര്യ മന്ത്രി ഫാദി അല്‍ ഹദാമിയെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു

പ്രദേശത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയെന്നും നിയമം ലംഘിച്ചുവെന്നും കാണിച്ചാണ് അറസ്റ്റ്.

Update: 2019-09-26 03:19 GMT
Advertising

ഫലസ്തീനിലെ ജെറുസലേം കാര്യ മന്ത്രി ഫാദി അല്‍ ഹദാമിയെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു. ഇസ്രായേല്‍ അധീന ജെറുസലേമില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി എന്ന് കാണിച്ചാണ് ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടപടിയെ ഫലസ്തീന്‍ അപലപിച്ചു.

ഇസ്രായേല്‍ പൊലീസ് തന്നെയാണ് അറസ്റ്റ് ചെയ്ത വിവരം പുറത്തുവിട്ടത്, മന്ത്രിയെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് പൊലീസ് അദ്ദേഹത്തിന്റെ വീട്ടില്‍ റെ‍യ്ഡ് നടത്തുകയും ചെയ്തിരുന്നു, പ്രദേശത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയെന്നും നിയമം ലംഘിച്ചുവെന്നും കാണിച്ചാണ് അറസ്റ്റ്. മന്ത്രിയെ പൊലീസ് ചോദ്യം ചെയ്തു, എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് നല്‍കിയില്ല.

അതേസമയം ഇസ്രായേല്‍ നടപടിക്കെതിരെ ഫലസ്തീന്‍ രംഗത്തെത്തി. ഫലസ്തീന് നേരെ തുടരുന്ന ക്രൂരതകളുടെ ഭാഗമാണ് അറസ്റ്റെന്നായിരുന്നു ഫലസ്തീന്‍ പ്രസിഡന്റ് മഹ്‍മൂദ് അബ്ബാസിന്റെ പ്രതികരണം. അറസ്റ്റിനെ അപലപിച്ച് ഫലസ്തീനികളും രംഗത്തെത്തി. ഫലസ്തീനികള്‍ക്ക് നേരെ ഇതുപോലെയുള്ള പ്രതികാര നടപടികള്‍ സ്ഥിരമായി ഉണ്ടാകുന്നതാണെന്നും വിമര്‍ശനമുയര്‍ന്നു,

മൂന്ന് മാസത്തിനിടെ ഫാദി അല്‍ ഹദാമി നേരിടുന്ന രണ്ടാമത്തെ അറസ്റ്റാണ് ഇത്, ജൂണിലായിരുന്നു ആദ്യ അറസ്റ്റ്.

Tags:    

Web Desk 12 - ഷെഫി ഷാജഹാന്‍

contributor

Similar News