ഇറാനുമായി എണ്ണ വ്യാപാരം നടത്തുന്ന ചൈനീസ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ വിലക്ക് ചുമത്തുമെന്ന് മൈക്ക് പോംപിയോ

അഞ്ച് വ്യക്തികള്‍ക്കും ആറ് കമ്പനികള്‍ക്കുമെതിരെയാണ് നടപടി. മുന്നറിയിപ്പ് അവഗണിച്ചാല്‍ കനത്ത നടപടിയുണ്ടാകുമെന്നും പോംപിയോ വ്യക്തമാക്കി

Update: 2019-09-26 02:41 GMT
Advertising

ഇറാനുമായി എണ്ണ വ്യാപാരം നടത്തുന്ന ചൈനീസ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ വിലക്ക് ചുമത്തുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. അഞ്ച് വ്യക്തികള്‍ക്കും ആറ് കമ്പനികള്‍ക്കുമെതിരെയാണ് നടപടി. മുന്നറിയിപ്പ് അവഗണിച്ചാല്‍ കനത്ത നടപടിയുണ്ടാകുമെന്നും പോംപിയോ വ്യക്തമാക്കി. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു മൈക്ക് പോംപിയോ. ഇറാനുമായി ബന്ധം തുടരുന്ന എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ വിലക്കും ഉപരോധവും വരുമെന്ന് തന്നെയാണ് മൈക്ക് പോംപിയോ പറഞ്ഞുവെക്കുന്നത്.

ഇറാനുമായി ബന്ധം പുലര്‍ത്തുന്നത് മൂലം എന്തെല്ലാം ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്ന് ലോകരാജ്യങ്ങളെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുകയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. സൌദിയിലെ ആക്രമണത്തിന് പിന്നാലെ ഇറാന്‍ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ എല്ലാ കാര്യങ്ങളും ഇറാന്‍ നിഷേധിക്കുകയും ചെയ്തിരുന്നു. നിലവിലെ രാഷ്ട്രയീ പ്രതിസന്ധിയില്‍ അമേരിക്കയുമായി ചര്‍ച്ച വേണമെങ്കില്‍ ആദ്യം ഉപരോധം പിന്‍വലിക്കണമെന്നാണ് ഇറാന്‍റെ നിലപാട്.

Tags:    

Similar News