അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ ബോംബ് സ്ഫോടനം; 62 മരണം

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി പ്രതികരിച്ചു.

Update: 2019-10-19 03:10 GMT
Advertising

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടു. 100ലധികം പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ പള്ളിയുടെ മേല്‍കൂര പൂര്‍ണമായും തകര്‍ന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

പ്രവിശ്യാ തലസ്ഥാനമായ ജലാലബാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഹസ്കമാ ജില്ലയിലെ ജുമാമസ്ജിദിന് നേരെയായിരുന്നു വെള്ളിയാഴ്ച്ച ബോംബാക്രമണം നടന്നത്. 62 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റ 100ാളം പേര്‍ ജലാലബാദിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി പ്രതികരിച്ചു.

മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. താലിബാനും ഐ.എസിനും കൂടുതല്‍ സ്വാധീനമുള്ളിടത്താണ് ബോംബ് സ്ഫോടനം നടന്നത്.

Tags:    

Similar News