ഡിസംബര്‍ 12 ന് പൊതു തെരഞ്ഞെടുപ്പ് നടത്താന്‍ ബോറിസ് ജോണ്‍സണ്‍

എന്നാൽ ബ്രക്സിറ്റ് വൈകിപ്പിക്കണമെന്ന ആവശ്യം രണ്ടു തവണ എംപിമാരുടെ ഭാഗത്തുനിന്നും ഉണ്ടായ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ ഇതു പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Update: 2019-10-25 04:22 GMT
Advertising

ഡിസംബര്‍ 12 ന് പൊതു തെരഞ്ഞെടുപ്പ് നടന്നാല്‍ ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്ക് പാര്‍ലമെന്റില്‍ കൂടുതല് സമയം ലഭിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍. യൂറോപ്യന് യൂണിനില് നിന്ന് പുറത്ത് പോകുന്നതില് പ്രതിസന്ധി നേരിടുന്നതിനിടെയാണ് നേരത്തെ പൊതു തിരഞ്ഞെടുപ്പിന് അംഗീകാരം നല്കാന് പാര്‍ലമെന്റില്‍ ആവിശ്യപെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

ബ്രക്സിറ്റ് വൈകിപ്പിക്കണമെന്ന യാതൊരു നിർദേശവും താൻ യൂറോപ്യൻ യൂണിയനു മുന്നിൽ വയ്ക്കില്ലെന്നാണ് ബോറിസ് ആവർത്തിക്കുന്നത്. എന്നാൽ ബ്രക്സിറ്റ് വൈകിപ്പിക്കണമെന്ന ആവശ്യം രണ്ടു തവണ എംപിമാരുടെ ഭാഗത്തുനിന്നും ഉണ്ടായ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ ഇതു പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരഞ്ഞെടുപ്പു നടന്നാൽ ശക്തമായ ഭൂരിപക്ഷത്തിൽ തിരിച്ചെത്തി ബ്രക്സിറ്റ് നടപ്പാക്കാനാകുമെന്നാണ് ബോറിസിന്റെയും കൂട്ടരുടെയും വിശ്വാസം.

Tags:    

Similar News