വീടില്ലാത്തവര്‍ക്ക് അഭയമായി ഈ മസ്ജിദ്

പടച്ചവന് വണങ്ങാന്‍ മാത്രമല്ല, ഇത്തരം ജനങ്ങളെ സഹായിക്കേണ്ടതും തങ്ങളുടെ കടമയാണെന്നാണ്..

Update: 2019-11-30 07:11 GMT
Advertising

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നാണ് സിങ്കപ്പൂര്‍. എന്നാല്‍ സിങ്കപ്പൂരിലെ 1000ത്തോളം ജനങ്ങള്‍ക്ക് താമസസ്ഥലമില്ല. സിങ്കപ്പൂര്‍ നാഷണല്‍ യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് 1000ത്തോളം ജനങ്ങള്‍ തെരുവുകളിലാണ് ഉറങ്ങുന്നതെന്ന് കണ്ടെത്തിയത്. അതില്‍ കൂടുതലും കഴിഞ്ഞ ആറു വര്‍ഷമായി താമസസ്ഥലമില്ലാത്ത പ്രായംചെന്ന മനുഷ്യന്മാരാണ്. ജോലികളുടെ അഭാവം, ശമ്പളക്കുറവ്, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ഈ പ്രതിസന്ധിക്ക് കാരണം.

ഈ സാഹചര്യത്തിലാണ് സിങ്കപ്പൂരിലെ 200 വര്‍ഷത്തോളം ചരിത്രമുള്ള മസ്ജിദ് വീടില്ലാത്തവര്‍ക്ക് താല്‍ക്കാലിക അഭയം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അവര്‍ക്ക് രാത്രി 10 മണി മുതല്‍ രാവിലെ 7 മണിവരെ പള്ളിയില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ ഉറങ്ങാവുന്നതാണ്.

പടച്ചവന് വണങ്ങാന്‍ മാത്രമല്ല, ഇത്തരം ജനങ്ങളെ സഹായിക്കേണ്ടതും തങ്ങളുടെ കടമയാണെന്നാണ് മസ്ജിദ് സുല്‍ത്താന്‍ മുഹമ്മദ് ഐസുദ്ദീന്‍ ജമാലുദ്ദീന്‍ പറയുന്നത്. അഞ്ച് ആളുകളെ ഉള്‍ക്കെള്ളാനാവുന്ന റൂമാണ് നല്‍കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വികസിപ്പിക്കണമെന്നും അധികൃതര്‍ പറയുന്നു.

ये भी पà¥�ें- ‘ഓ മിസോറാം, നീയെത്ര സുന്ദരി’ കവിതയുമായി ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള  

Tags:    

Similar News