പൗരത്വ നിയമം; റിപബ്ലിക് ദിനത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് വിദേശ മലയാളികള്‍

കാനഡ‍, യുകെ, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ വിദേശ മലയാളികള്‍ പൗരത്വ നിയമത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു

Update: 2020-01-26 12:34 GMT
Advertising

റിപബ്ലിക് ദിനത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് വിദേശ മലയാളികളും. കാനഡ‍, യുകെ, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ വിദേശ മലയാളികള്‍ പൗരത്വ നിയമത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു. കാനഡയിലെ മലയാളികളുടെ സാംസ്കാരിക സംഘടനയായ സമന്വയയാണ് ടൊറണ്ടോയുടെ നഗരപ്രാന്തമായ മിസിസ്വാഗയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്.

സമന്വയ പ്രസിഡന്‍റ് ഷാജേഷ് പുരുഷോത്തമന്‍, സെക്രട്ടറി പ്രദീപ് ചേന്നംപള്ളി, സൂരജ് അത്തിപ്പറ്റ എന്നിവര്‍ സംസാരിച്ചു. ശരത് രമണന്‍, ഹ്യൂബെര്‍ട്ട് ജെറോം, സയോണ സലീം, സജിലാല്‍, അരുണ്‍ ദാസ്, സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി .

ലണ്ടനില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ടെന്‍ ഡൌണിങ് സ്ട്രീറ്റിലാണ് പ്രതിഷേധം അരങ്ങേറിയത്. സൌത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, കാസ്റ്റ് വാച്ച് യുകെ, യു.കെ മലയാളി മുസ്‍ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ രണ്ടായിരം പേരിലധികം പങ്കെടുത്തു.

ഇല്‍ഫോര്‍ഡ് എം.പി സാം ടെറി, ഡോ.കല്‍പന വില്‍സണ്‍, സത്പാല്‍ മുമന്‍, സഗീര്‍ എന്നിവര്‍ സംസാരിച്ചു. ആസ്ട്രേലിയയിലെ മെല്‍ബണില്‍ മെല്‍ബണ്‍ സെക്യുലര്‍ ഫോറം സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ നിരവധി പേര്‍ പങ്കെടുത്തു.

Full View
Tags:    

Similar News