കൊറോണയെ തോല്‍പിക്കാന്‍ അടച്ചുപൂട്ടല്‍ മാത്രം പോരെന്ന് ലോകാരോഗ്യ സംഘടന
അടച്ചുപൂട്ടലിനൊപ്പം കൃത്യമായ നടപടികളിലൂടെ കോവിഡ് 19 ബാധിച്ച രോഗികളേയും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരേയും കണ്ടെത്തണം. ഇല്ലെങ്കില്‍ ലോക്ഡൗണ്‍ തീരുന്ന മുറക്ക്...
വിവിധ ലോക രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള അടച്ചുപൂട്ടലുകള്‍(Lockdown) കൊണ്ടു മാത്രം കൊറോണ വൈറസിനെ തോല്‍പ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ അടിയന്തിര സാഹചര്യ വിദഗ്ദ്ധന്റെ മുന്നറിയിപ്പ്. കൃത്യമായ മുന്‍കരുതലുകളും നടപടികളും സ്വീകരിച്ചില്ലെങ്കില്‍ കൊറോണ വൈറസ് വീണ്ടും വരാനുള്ള സാധ്യതകളും ഉണ്ടെന്നാണ് എമര്‍ജന്‍സി എക്‌സ്പര്‍ട്ടായ മൈക്ക് റയാന്‍ അഭിപ്രായപ്പെട്ടത്. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
'രോഗമുള്ളവരെ കണ്ടെത്തണം, അവരില്‍ ആര്‍ക്കെല്ലാം വൈറസ് ബാധയുണ്ടെന്ന് തിരിച്ചറിയണം, പിന്നീട് അവരെ ഒറ്റപ്പെടുത്തണം. രോഗം തിരിച്ചറിഞ്ഞവരുമായി നേരിട്ട സമ്പര്‍ക്കത്തില്‍വന്നവരേയും ഒറ്റപ്പെടുത്തണം' മൈക്ക് റയാന്‍ പറഞ്ഞു.
ये à¤à¥€ पà¥�ें- കൊറോണ ഭീതിയില്‍ കൊളംബിയന്‍ ജയിലുകളില്‍ കലാപം; 23 മരണം
രാജ്യങ്ങള്‍ പൂട്ടിയിടപ്പെടുന്ന സമയത്ത് തന്നെ പൊതുജനാരോഗ്യ നടപടികള്‍ ശക്തമാക്കണം. ഇല്ലെങ്കില്‍ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സമയത്ത് കൊറോണ വൈറസ് വീണ്ടും പ്രത്യക്ഷപ്പെടാന്‍ സാധ്യത ഏറെയാണെന്നാണ് ലോകാരോഗ്യ സംഘടനയിലെ മുതിര്‍ന്ന എമര്‍ജന്‍സി എക്‌സ്‌പെര്‍ട്ടിന്റെ മുന്നറിയിപ്പ്.
ആദ്യം കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ വിപുലമായ തോതില്‍ ലോക്ഡൗണ്‍ നടത്തിയാണ് അവര്‍ രോഗത്തെ നിയന്ത്രിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ രോഗം വലിയ തോതില്‍ വ്യാപിക്കുന്ന യൂറോപിലും അമേരിക്കയിലും അടക്കം ലോകത്തെ പലഭാഗത്തെ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടക്കുകയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അവശ്യ സേവനങ്ങള്‍ ഒഴികെ എല്ലാം നിര്‍ത്തലാക്കിക്കൊണ്ടും ആള്‍ക്കൂട്ടം പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടുമാണ് ലോക്ഡൗണുകള്‍പ്രഖ്യാപിച്ചിരിക്കുന്നത്.
ये à¤à¥€ पà¥�ें- റഷ്യ കൊറോണയെ പിടിച്ചുകെട്ടിയോ? പുടിന്റെ കണക്കുകള്‍ വിശ്വസിക്കാമോ?
ചൈന, സിംഗപൂര്‍, ദക്ഷിണ കൊറിയ തുടങ്ങി കോവിഡ് 19നെ ശക്തമായി പ്രതിരോധിച്ച രാജ്യങ്ങളെല്ലാം തന്നെ ലോക്ഡൗണിനൊപ്പം ശക്തമായ കോവിഡ് 19 നിരീക്ഷണവും നടത്തിയിരുന്നു. കോവിഡ് 19 ബാധിതരായവര്‍ക്കൊപ്പം രോഗം വരാന്‍ സാധ്യതയുള്ളവരെ കൂടി കണ്ടെത്തി നിരീക്ഷണത്തിലാക്കിയായിരുന്നു ഇവര്‍ വൈറസ് വ്യാപനത്തിന്റെ തോത് കുറച്ചതെന്ന് മൈക്ക് റയാന്‍ ഓര്‍മ്മിപ്പിക്കുന്നു.
ഒരിക്കല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ നമുക്ക് വൈറസിന് പിന്നാലെ പോകാനും അതിനെതിരെ പോരാടാനും സാധിക്കൂ എന്നും റയാന്‍ കൂട്ടിച്ചേര്‍ത്തു. വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ ലോകവ്യാപകമായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അമേരിക്കയില്‍ ഒരു വാക്‌സിന്‍ മാത്രമേ ജനങ്ങളില്‍ പരീക്ഷിക്കുന്ന നിലയിലെത്തിയിട്ടുള്ളൂ. ഇതുതന്നെ പൂര്‍ണ്ണമായും സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയ ശേഷമേ പൊതു ജനങ്ങള്‍ക്ക് നല്‍കാനാകൂ. കോവിഡ് 19നെതിരെ വാക്‌സിന്‍ കണ്ടെത്താന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നും മൈക്ക് റയാന്‍ പറഞ്ഞു.