ലോകത്ത് കോവിഡ് മരണം ഒന്നരലക്ഷം കവിഞ്ഞു; അമേരിക്കയില്‍ മാത്രം മരണ സംഖ്യ 37,000

ലോകത്ത് കോവിഡ് മരണം ഒന്നരലക്ഷം കവിഞ്ഞു. അമേരിക്കയില്‍ മരണ സംഖ്യ 37,000 കടന്നു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി.

Update: 2020-04-18 01:54 GMT

ലോകത്ത് കോവിഡ് മരണം ഒന്നരലക്ഷം കവിഞ്ഞു. അമേരിക്കയില്‍ മരണ സംഖ്യ 37,000 കടന്നു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി . മരിച്ചവരുടെ കണക്ക് മറച്ചുവെച്ചതായുള്ള ആരോപണം ചൈന തള്ളി.

മഹാമാരിയായി മാറിയ കോവിഡില്‍ ലോകത്ത് മരണം ഒന്നര ലക്ഷം കവിഞ്ഞു. ലോകത്താകമാനമായി കോവിഡ് ബാധിച്ചവരുടെ എണ്ണം 22 ലക്ഷം കടന്നു. അമേരിക്കയില്‍ മരണ സംഖ്യയില്‍ ഇരട്ടിയോളമാണ് വര്‍ധനവ് . രാജ്യത്ത് അരലക്ഷം പേര്‍ രോഗ മുക്തിനേടിയെങ്കിലും മരണ സംഖ്യ 37,000മായി ഉയര്‍ന്നു. ഇന്നലെ മാത്രം അമേരിക്കയില്‍ 1300ലധികം ജീവനുകള്‍ നഷ്ടമായി. അതേസമയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ലോക്ക് ഡൌണില്‍ ഇളവ് വരുത്താന്‍ പ്രസിഡന്‍റ് ട്രംപ് അനുമതി നല്‍‌കി .

Advertising
Advertising

സ്പെയ്നില്‍ മരണ സംഖ്യ 19,000 കടന്നു . 74,000ത്തില്‍ അധികം പേര്‍ രോഗ മുക്തി നേടി. മരണ നിരക്കില്‍ രണ്ടാമതുള്ള ഇറ്റലിയില്‍ മരണം ഇരുപത്തി രണ്ടായിരം കടന്നു. ഫ്രാന്‍സും ഇറ്റലിയും ജര്‍മനിയും യുകെയുമാണ് രോഗികളുടെ എണ്ണം ലക്ഷം പിന്നിട്ട മറ്റ് മൂന്ന് രാജ്യങ്ങള്‍. മരണ നിരക്ക് കുറയുന്നത് ജര്‍മനിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നു. കോവിഡ് അനുബന്ധ പരീക്ഷണങ്ങള്‍ക്ക് ടാസ്ക് ഫോഴ്സിന് ബ്രിട്ടന്‍ രൂപം നല്‍കി. ജപ്പാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക്70000 രൂപ വീതം നല്‍കാന്‍ തീരുമാനിച്ചു.

അതേസമയം മരിച്ചവരുടെ കണക്ക് മറച്ച് വെച്ചെന്ന ആരോപണം ചൈന തള്ളി. വുഹാനിലെ മരണം ഉയര്‍ന്നതില്‍ അസ്വാഭാവികതയില്ലെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പ്രതികരിച്ചു. വൈറസിന്‍റെ കാഠിന്യം കുറച്ച് കാട്ടാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Tags:    

Similar News