കിച്ചന്‍ സിങ്കിനുള്ളില്‍ മാരകവിഷമുള്ള പാമ്പ്; തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടുടമ(വീഡിയോ കാണാം)

ഓസ്ട്രേലിയയിലെ ക്വീന്‍സ്‍ലാന്‍ഡ് സ്വദേശിയായ മിഷേല്‍ ഹില്ലിയാര്‍ഡിനും സംഭവിച്ചതും ഇതായിരുന്നു

Update: 2020-05-06 10:33 GMT
Advertising

പാമ്പ് എവിടെയാണ് കയറിയിരിക്കുന്നതെന്നോ, എപ്പോഴാണ് നമ്മുടെ കണ്ണില്‍പ്പെടാതെ വീട്ടിനുള്ളില്‍ കയറിപ്പറ്റുന്നതെന്നോ പറയുക അസാധ്യമാണ്. സൂക്ഷിച്ചില്ലെങ്കില്‍ ജീവഹാനിക്ക് തന്നെ കാരണമാകും ഈ അശ്രദ്ധ. ഓസ്ട്രേലിയയിലെ ക്വീന്‍സ്‍ലാന്‍ഡ് സ്വദേശിയായ മിഷേല്‍ ഹില്ലിയാര്‍ഡിനും സംഭവിച്ചതും ഇതായിരുന്നു. ഭാഗ്യത്തിന് ജീവന്‍ തിരിച്ചുകിട്ടിയെന്ന് മാത്രം.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അടുക്കളയില്‍ പാത്രം കഴുകുന്നതിനിടയിലാണ് സിങ്കിനുള്ളിലെ ചെറിയ വിടവുകള്‍ക്കിടയില്‍ ചുറ്റിപ്പിണഞ്ഞ രീതിയില്‍ പാമ്പിനെ കണ്ടെത്തിയത്. തന്റെ കയ്യും പാമ്പും തമ്മില്‍ ഒരു ചെറിയ അകലമേ ഉണ്ടായിരുന്നുള്ളുവെന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും ദൈവത്തിന് നന്ദി പറയുന്നതായും മിഷേല്‍‌ 9 ന്യൂസ് ചാനലിനോട് പറഞ്ഞു. മാരക വിഷമുള്ള ഈസ്റ്റേണ്‍ ബ്രൌണ്‍ എന്നയിനം പാമ്പാണ് സിങ്കിനുള്ളില്‍ കയറിപ്പറ്റിയത്. പാമ്പിനെ കണ്ട മിഷേല്‍ ഉടന്‍ തന്നെ പാമ്പ് പിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. സിങ്ക് പൊളിക്കുന്നതിന് മുന്‍പ് തന്നെ പാമ്പ് പുറത്തു ചാടിയിരുന്നതുകൊണ്ട് പാമ്പ് പിടുത്തക്കാര്‍ക്ക് അധികം ബുദ്ധിമുട്ടാതെ തന്നെ പാമ്പിനെ പിടികൂടാനായി.

ലോകത്തിലെ ഏറ്റവും വിഷമുള്ള രണ്ടാമത്തെയിനം പാമ്പാണ് ഈസ്റ്റേണ്‍ ബ്രൌണ്‍.ഇത് ചെറിയ സസ്തനികളെ ഇരയാക്കുകയും അതിന്റെ ശക്തിയുള്ള വിഷം പ്രയോഗിച്ച് കൊല്ലുകയും ചെയ്യുന്നു.ഓസ്ട്രേലിയയില്‍ പാമ്പ് കടിയേറ്റുള്ള മരണത്തില്‍ ഭൂരിഭാഗവും ഈസ്റ്റേണ്‍ ബ്രൌണിന്റെ വിഷമേറ്റിട്ടാണെന്ന് റെപ്റ്റൈല്‍ മ്യൂസിയം അധികൃതര്‍ പറഞ്ഞു.

This job with the Eastern Brown in the sink will be on channel 9 news tonight

Posted by Brisbane North Snake Catchers and Relocation 24hrs 7days 0449922341 on Monday, May 4, 2020
Full View
Tags:    

Similar News