'ഇസ്രയേൽ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര സമൂഹം മുഖം തിരിക്കുന്നു'; യു.എന്നില്‍ ഖത്തര്‍ അമീര്‍

യു.എന്നിന്‍റെ 75-ാമത് ജനറല്‍ അസംബ്ലി പ്രസംഗത്തിലാണ് ഖത്തര്‍ അമീര്‍ ഇസ്രായേലിനെതിരെ ആരോപണം ഉന്നയിച്ചത്.

Update: 2020-09-23 14:05 GMT
Advertising

അന്താരാഷ്ട്ര സമൂഹം ഇസ്രായേൽ അതിക്രമത്തിനെതിരെ മുഖം തിരിക്കുന്നുവെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പറഞ്ഞു. യു.എന്നിന്‍റെ 75-ാമത് ജനറല്‍ അസംബ്ലി പ്രസംഗത്തിലാണ് ഖത്തര്‍ അമീര്‍ ഇസ്രായേലിനെതിരെ ആരോപണം ഉന്നയിച്ചത്. ഇസ്രായേൽ അതിക്രമത്തെ നേരിടാനും പലസ്തീൻ, അറബ് ഭൂമി തുടർച്ചയായി കൈവശപ്പെടുത്താനും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാൻ കഴിയാതെ അന്താരാഷ്ട്ര സമൂഹം നിൽക്കുന്നുവെന്നായിരുന്നു വിമര്‍ശനം.

''ഗാസ മുനമ്പിലെ കടുത്ത ഉപരോധങ്ങള്‍, വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന കൈയേറ്റ നയങ്ങള്‍ തുടങ്ങിയവയില്‍ ഇസ്രയേൽ അതിക്രമത്തെ നേരിടാൻ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാൻ കഴിയാത്തവിധം അന്താരാഷ്ട്ര സമൂഹം നിലകൊള്ളുന്നു തമീം പറഞ്ഞു.

2002 ൽ സൗദി അറേബ്യ മുന്നോട്ടുവച്ച അറബ് സമധാന ഉടമ്പടി അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥകളില്‍ ഇസ്രയേല്‍ പൂര്‍ണമായും പ്രതിജ്ഞാ ബന്ധമാവണം. എന്നാല്‍ മാത്രമേ സമാധാനം കൈവരിക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര പ്രമേയങ്ങളുടേയും രണ്ട് രാഷ്ട്രങ്ങള്‍ സംബന്ധിച്ചുള്ള അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച പ്രശ്നപരിഹാരത്തിന്‍റെയും വ്യക്തമായ ലംഘനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേലി അധിനിവേശത്തിനെതിരായ പ്രമേയങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതിൽ പരാജയപ്പെട്ട രാജ്യങ്ങളുടേയും സംഘടനകളുടേയും പങ്ക് അമീര്‍ ചോദ്യം ചെയ്തു.

Tags:    

Similar News