ചൈനയിൽ വീണ്ടു കോവിഡ്; മൂന്ന് നഗരങ്ങൾ അടച്ചുപൂട്ടി

ടിയാഞ്ചിൻ, ഷാങ്ഹായ്, മൻസോളി എന്നീ നഗരങ്ങളാണ് ചൈന അടച്ചുപൂട്ടിയത്.

Update: 2020-11-24 10:03 GMT
Advertising

ചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട്. ടിയാഞ്ചിൻ, ഷാങ്ഹായ്, മൻസോളി എന്നീ നഗരങ്ങൾ ഇതേതുടർന്ന് ചൈന അടച്ചുപൂട്ടി. മില്ല്യൺ കണക്കിന് ആളുകളാണ് ഈ പ്രദേശങ്ങളിൽ പ്രതിദിനം കോവിഡ് ടെസ്റ്റിന് വിധേയമാകുന്നത്. തണുപ്പ് കാലമാകുന്നതോടെ ഒരുപക്ഷെ കോവിഡ് രൂക്ഷമായേക്കാമെന്ന ആശങ്ക നിലനിൽക്കുന്നതായി ചൈനീസ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ പുറത്തുവിടുന്ന റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വെള്ളിയാഴ്ച്ച മുതൽ ഷാങ്ഹായിയിൽ മാത്രം ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങൾക്കൊടുവിലാണ് ഇതിന് മുമ്പത്തെ കോവിഡ് വ്യാപനത്തെ ചൈന അതിജീവിച്ചത്. 86,442 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 4,634 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇനിയും ഒരു കോവിഡ് വ്യാപനം നേരിടേണ്ടിവരുമോയെന്ന ആശങ്ക രാജ്യത്ത് നിലനിൽക്കുന്നുണ്ട്.

Tags:    

Similar News