യമനില്‍ ഹൂതി വിമതര്‍ ബന്ദികളാക്കിയ മലയാളികളടക്കമുള്ള 14 ഇന്ത്യാക്കാരെ മോചിപ്പിച്ചു

ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഒമ്പത് മാസത്തിന് ശേഷമാണ് മോചനം

Update: 2020-11-29 07:53 GMT
Advertising

യമനില്‍ ഹൂതി വിമതര്‍ തടവില്‍ വച്ചിരുന്ന രണ്ട് മലയാളികളടക്കമുള്ള 14 ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഒമ്പത് മാസത്തിന് ശേഷമാണ് മോചനം.പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഹൂതി വിമതരുടെ കയ്യിലാണ്. 10 ദിവസത്തിനകം നാട്ടിലെത്താന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് മോചിപ്പിക്കപ്പെട്ട പ്രവീണും മുസ്തഫയും മീഡിയവണിനോട് പറഞ്ഞു.

ഒമാനില്‍ നിന്ന് സൌദിയിലേക്ക് പോവുന്നതിനിടെ ഫെബ്രുവരി 14നാണ് വടകര സ്വദേശി പ്രവീണും വിഴിഞ്ഞത്തുള്ള മുസ്തഫയും അടങ്ങുന്ന 14 ഇന്ത്യക്കാരടക്കമുള്ള 20 പേരെ ഹൂതി വിമതര്‍ തടവിലാക്കുന്നത്. ഇന്ത്യക്കാരെ രക്ഷിക്കാന്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ എംബസി വഴി നടത്തിയിരുന്നെങ്കിലും ഒമ്പത് മാസത്തിന് ശേഷമാണ് വിജയം കണ്ടത്. ഇന്നലെ രാവിലെയാണ് മോചിതരായ വിവരം ചരക്ക് കപ്പലിന്‍റെ ക്യാപ്റ്റനായ പ്രവീണ്‍ ഭാര്യ അമൃതയേയും മക്കളേയും വിളിച്ചറിയിച്ചത്.

പാസ്പോര്‍ട്ട് അടക്കമുള്ള പ്രധാനപ്പെട്ട രേഖകളെല്ലാം തടവിലാക്കിയവരുടെ കയ്യിലാണെങ്കിലും എമര്‍ജന്‍സി പാസ്പോര്‍ട്ട് നല്‍കി ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസി.

Full View
Tags:    

Similar News