ഫലസ്തീനുള്ള പിന്തുണ ആവർത്തിച്ച് സൗദി അറേബ്യ

കോവിഡ് സാഹചര്യത്തിൽ 10 ദശലക്ഷം റിയാലിന്‍റെ സഹായം ഗസ്സയിലെത്തിച്ചതായും വിദേശകാര്യമന്ത്രി അറിയിച്ചു.

Update: 2020-12-03 03:26 GMT
Advertising

ഫലസ്തീനോടൊപ്പം തന്നെയാണ് സൗദി അറേബ്യയെന്ന് വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഈജിപ്തിൽ അറബ് ലീഗ് കൗൺസിലിന്‍റെ അസാധാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജറുസലേം ആസ്ഥാനമായുള്ള ഫലസ്തീൻ രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ച സൗദി നിലപാട് തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. കോവിഡ് സാഹചര്യത്തിൽ 10 ദശലക്ഷം റിയാലിന്‍റെ സഹായം ഗസ്സയിലെത്തിച്ചതായും മന്ത്രി അറിയിച്ചു.

Full View

അറബ് ലീഗ് കൗൺസിലിന്‍റെ അസാധാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഫലസ്തീൻ ഐക്യദാർഢ്യ ദിനത്തിന്‍റെ ഭാഗമായിട്ടായിരുന്നു യോഗം. ഈ യോഗത്തിലാണ് സൗദി അറേബ്യ ഫലസ്തീനോടുളള നിലപാട് വീണ്ടും വ്യക്തമാക്കിയത്. 1967ലെ അതിർത്തി പ്രകാരം ജറുസലേം തലസ്ഥാനമായ സ്വന്തം രാജ്യമെന്ന ഫലസ്തീൻ ജനതയുടെ സ്വപ്നത്തിനൊപ്പമാണ് സൗദി അറേബ്യ. 2002-ലെ അറബ് സമാധാന പദ്ധതി ഇത് ഉറപ്പു നൽകുന്നുണ്ട്. അറബ്-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാനും ഈ പദ്ധതി നിർബന്ധമാണ്. ഫലസ്തീന്‍റെ മണ്ണിൽ അനധികൃതമായുള്ള കയ്യേറ്റം അവസാനിപ്പിക്കണം. 10 ദശലക്ഷം റിയാലിന്‍റെ സഹായം ഗസ്സയിലേക്കും ഫലസ്തീൻ ജനതക്കും കോവിഡ് തുടങ്ങിയതോടെ സൗദി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സൗദി രാഷ്ട്ര നായകൻ അബ്ദുൽ അസീസ് രാജാവിന്‍റെ അതേനയം തന്നെയാണ് ഫലസ്തീൻ വിഷയത്തിൽ ഇന്നുമുള്ളതെന്നും വിദേശ കാര്യ മന്ത്രി വ്യക്തമാക്കി. ചില രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച പശ്ചാത്തത്തിൽ കൂടിയാണ് സൗദിയുടെ നിലപാട് ആവർത്തിക്കലെന്നതും ശ്രദ്ധേയമാണ്.

Tags:    

Similar News