ബംഗ്ലാദേശില്‍ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ വൻ തീപിടുത്തം

നൂറുകണക്കിന് ടെൻറുകളും ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളുൾപ്പടെയുള്ള മറ്റ് സംവിധാനങ്ങളെല്ലാം ഭാഗങ്ങളും പൂർണമായി കത്തി നശിച്ചു.

Update: 2021-03-23 01:41 GMT

തെക്കൻ ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ വൻ തീപിടുത്തം. കോക്‌സ് ബസാർ ജില്ലയിലെ ക്യാമ്പിലാണ് സംഭവം. നൂറുകണക്കിന് ടെൻറുകളും ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളുൾപ്പടെയുള്ള മറ്റ് സംവിധാനങ്ങളെല്ലാം ഭാഗങ്ങളും പൂർണമായി കത്തി നശിച്ചു. പൊലീസും ഫയർഫോഴ്‌സും ചേർന്ന് ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിലവിൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കുട്ടികളടക്കം നിരവധിപേർക്ക് പൊള്ളലേറ്റിറ്റുണ്ട്.

കോക്സ് ബസാറിലെ ബാലുഖാലി ക്യാമ്പ് ഒന്നിൽനിന്ന് പുകപടലങ്ങൾ ഉയർന്നുപൊങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.30 ഓടെയാണ് തീപിടിത്തം.

Advertising
Advertising

ക്യാമ്പിലെ 700ലധികം ടെൻറുകൾ പൂർണമായും കത്തിനശിച്ചതായി ക്യാമ്പ് നിവാസികൾ വാർത്ത ഏജൻസിയോട് വെളിപ്പെടുത്തി. ഏതാനും സ്ത്രീകളും കുട്ടികളും മരിച്ചതായും നിരവധി പേർക്ക് പൊള്ളലേറ്റതായും അനൗദ്യോഗിക റിപ്പോർട്ടുണ്ട്. ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയതെന്നും അഭ്യൂഹങ്ങളുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News