ശരിക്കും ഈ കറുത്ത ആപ്പിളുകള്‍ ഉള്ളതാണോ? പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ ഇതാണ്...

ചുവപ്പ് നിറത്തിലും പച്ച നിറത്തിലും നാം കണ്ടിട്ടുള്ള ആപ്പിള്‍ കറുപ്പ് നിറത്തിലും കായ്ക്കുന്നുണ്ടോ?

Update: 2021-06-08 06:01 GMT
Editor : Roshin | By : Web Desk

ഒരുപാട് പേരുടെ ഇഷ്ട ഫലമായ ആപ്പിളിന് വിപണിയില്‍ ആവശ്യകത അധികമാണ്. അതുകൊണ്ടുതന്നെ, സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കറുത്ത ആപ്പിള്‍ സത്യമാണോ എന്ന തിരച്ചിലിലാണ് ഏവരും. ചുവപ്പ് നിറത്തിലും പച്ച നിറത്തിലും നാം കണ്ടിട്ടുള്ള ആപ്പിള്‍ കറുപ്പ് നിറത്തിലും കായ്ക്കുന്നുണ്ടോ?

നാം ഇതുവരെ നേരില്‍ കാണാത്തതുകൊണ്ടുതന്നെ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് പറഞ്ഞ് ഉപസംഹരിക്കാനാണ് ഏവരും ശ്രമിച്ചത്. എന്നാല്‍, അത് വ്യാജനല്ല, കറുത്ത നിറത്തിലുള്ള ആപ്പിള്‍ ശരിക്കും ഉള്ളതാണ്. യുഎസിലെ അർക്കൻസാസിലെ ബെന്റൺ കൗണ്ടിയിൽ വിളയുന്ന ആപ്പിളുകളുടെ നിറം കറുപ്പാണ്.

Advertising
Advertising

വളരെയധികം ആരോഗ്യപ്രദമായ ഭക്ഷണമാണ് ഈ കറുത്ത ആപ്പിൾ. നാരുകൾ ധാരാളമായി അടങ്ങിയതിനാൽ ദഹനത്തിനും കൊളസ്ട്രോളിനും ഹൃദയാരോഗ്യത്തിനും വരെ അത്യുത്തമമാണ് ഈ പഴം. വിറ്റാമിൻ സി, എ, പൊട്ടാസ്യം ഇരുമ്പ് എന്നിവയും ഈ പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

സാധാരണ കാണുന്ന ചുവന്ന ആപ്പിളുകളെ അപേക്ഷിച്ച് ഇവ രുചിയുടെ കാര്യത്തിൽ വളരെ പിന്നിലാണ്. മധുരമല്ല, കടുത്ത ചവർപ്പാണ് ഇവക്ക്. അതുകൊണ്ടുതന്നെ പറിച്ചെടുത്ത ഉടൻ ഇവ ഭക്ഷിക്കാൻ കഴിയില്ല. ഇവയുടെ ചവർപ്പ് കാരണം കറുത്ത ആപ്പിളുകൾ കൂടുതലായും പേസ്ട്രികളും മറ്റ് ഭക്ഷണ വസ്തുക്കളും ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്.


Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News