സാമ്പത്തിക തട്ടിപ്പ്; മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് ദക്ഷിണാഫ്രിക്കയിൽ തടവുശിക്ഷ

തട്ടിപ്പിന് പുറമെ വ്യാജരേഖ ചമക്കൽ അടക്കം ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞ സാഹചര്യത്തിലാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്

Update: 2021-06-08 06:55 GMT
Editor : Roshin | By : Web Desk
Advertising

സാമ്പത്തിക തട്ടിപ്പ് കേസിൽ മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് ദക്ഷിണ ആഫ്രിക്കയിൽ തടവുശിക്ഷ. ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയുമായ എല ഗാന്ധിയുടെ മകള്‍ ആശിഷ് ലത രാംഗോബിനാണ് ഡർബൻ കോടതി ഏഴ് വർഷം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ആറ് മില്യണ്‍ റാൻഡിന്‍റെ ( മൂന്നേകാൽ കോടി രൂപ) തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ശിക്ഷ.

തട്ടിപ്പിന് പുറമെ വ്യാജരേഖ ചമക്കൽ അടക്കം ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞ സാഹചര്യത്തിലാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ചരക്കിന് ഇറക്കുമതി - കസ്റ്റംസ് തീരുവകള്‍ ക്ലിയര്‍ ചെയ്യുന്നതിനായി വ്യവസായിയായ ആര്‍.എസ് മഹാരാജില്‍ നിന്നും പണം വെട്ടിച്ചു എന്നതാണ് പരാതി. 2015ലാണ് ഇവര്‍ക്കെതിരെ കേസില്‍ വിചാരണ തുടങ്ങുന്നത്.

'ഇന്‍റർനാഷണൽ സെന്‍റർ ഫോർ നോൺ വയലൻസിൽ' പങ്കാളിത്ത വികസന സംരംഭത്തിന്‍റെ സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു രാംഗോബിൻ. പരിസ്ഥിതി-സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ആക്ടിവിസ്റ്റ് എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News