പടനയിച്ച് ഡിവില്ലേഴ്‌സ്; ബാഗ്ലൂരിന് മികച്ച സ്‌കോർ

ബാഗ്ലൂർ നിരയിലെ പ്രബലരായ പലരും കളി മറന്നപ്പോൾ ഒരു മനുഷ്യൻ തലയുർത്തി പിടിച്ചു നിന്നു-എ.ബി. ഡിവില്ലേഴ്‌സ്.

Update: 2021-04-28 00:39 GMT
Editor : Nidhin | By : Sports Desk
Advertising

ഐപിഎല്ലില്‍ ഡൽഹിക്കെതിരേ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ ബാഗ്ലൂർ നിരയിലെ പ്രബലരായ പലരും കളി മറന്നപ്പോൾ ഒരു മനുഷ്യൻ തലയുർത്തി പിടിച്ചു നിന്നു-എ.ബി. ഡിവില്ലേഴ്‌സ്. ഡിവില്ലേഴ്‌സിന്റെ മികവിൽ ബാഗ്ലൂരിന് മികച്ച സ്‌കോർ. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് ബാഗ്ലൂർ നേടിയത്. മികച്ച ഫോമിൽ നിൽക്കുന്ന ഡിവില്ലേഴ്‌സിനെതിരേ അവസാന ഓവർ എറിഞ്ഞ സ്‌റ്റോയിനിസ് ആ ബാറ്റിന്‍റെ ചൂട് നന്നായറിഞ്ഞു. അവസാന ഓവറിലെ 3 സിക്‌സറടക്കം 42 പന്തിൽ 75 റൺസാണ് ഡിവില്ലേഴ്‌സ് നേടിയത്.

ഓപ്പണിങ് ഇറങ്ങിയ നായകൻ വിരാട് കോലിയും ദേവ്ദത്ത് പടിക്കലിനും അധികമൊന്നും ചെയ്യാൻ സാധിച്ചില്ല കോലി 12 റൺസിനും പടിക്കൽ 17 റൺസുമായും മടങ്ങി. രണ്ടുപേരും ബൗൾഡാവുകയായിരുന്നു. പിന്നാലെ വന്ന രജത് പടിദാർ 31 റൺസ് നേടി. തകർത്തടിക്കുമെന്ന് പ്രതീക്ഷിച്ച മാക്‌സ് വെല്ലിന് 20 പന്തിൽ 25 റൺസ് നേടാനെ സാധിച്ചുള്ളൂ. വാഷിങ് ടൺ സുന്ദറും നിരാശപ്പെടുത്തി. ആറ് റൺസ് മാത്രമാണ് സുന്ദറിന്റെ സമ്പാദ്യം. ഡാനിയൽ സാംസ് മൂന്ന് റൺ നേടി.

ഡൽഹിക്ക് വേണ്ടി ഇഷാന്ത് ശർമ, റബാദ, ആവേശ് ഖാൻ, അമിത് മിശ്ര, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News