ഐ.പി.എൽ; വിദേശ താരങ്ങൾ എത്തിയില്ലെങ്കിൽ ടീമുകൾക്ക് പകരം താരത്തെ സ്വന്തമാക്കാം

31 മത്സരങ്ങളാണ് ഈ ഐ.പി.എൽ സീസണിൽ ശേഷിക്കുന്നത്. യു.എ. ഇയിൽ വെച്ച് സെപ്റ്റംബറിലാണ് ഐ.പി.എലിന്റെ ബാക്കി മത്സരങ്ങൾ നടക്കാനിരിക്കുന്നത്.

Update: 2021-05-30 06:45 GMT
Advertising

പാതിവഴിയിൽ നിർത്തിവെച്ച ഐ.പി.എൽ യു.എ.യിൽ പുനരാരംഭിക്കുമ്പോൾ വിദേശ താരങ്ങൾ എത്തിയില്ലെങ്കിൽ അവർക്ക് പകരം താരങ്ങളെ സ്വന്തമാക്കാൻ അവസരം ഒരുക്കുമെന്ന് ബി.സി.സി.ഐ. യു.എ.ഇയിൽ നടക്കുന്ന ബാക്കി മത്സരങ്ങൾക്ക് രാജ്യന്തര മത്സരങ്ങളുടെ ഫിക്സ്ച്ചറുകൾ കാരണം എതെങ്കിലും താരങ്ങൾക്ക് വരാൻ സാധിച്ചില്ലെങ്കിൽ പകരം താരങ്ങളെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികളെ അനുവദിക്കും.

താരങ്ങളുടെ ലഭ്യതയെക്കുറിച്ച് വിദേശ ബോർഡുകളോട് ബി.സി.സി.ഐ സംസാരിക്കുമെന്നും ഏതെങ്കിലും താരമില്ലെങ്കിൽ പകരക്കാരെ വേണമെന്ന ആവശ്യം ഫ്രാഞ്ചൈസികൾക്ക് ആവശ്യപ്പെടാമെന്നും അതിനുള്ള അനുമതി നൽകുമെന്നുമാണ് ഇപ്പോൾ ബോർഡ് അറിയിച്ചിരിക്കുന്നത്.

വിദേശ ബോർഡുകളോടും ഫ്രാഞ്ചൈസികളോടും സഹകരിച്ച് ഈ വിഷയത്തിൽ പരിഹാരം കണ്ടെത്തുമെന്നാണ് ബി.സി.സി.ഐ നിലപാട്. 31 മത്സരങ്ങളാണ് ഈ സീസണിൽ ശേഷിക്കുന്നത്. യു.എ. ഇയിൽ വെച്ച് സെപ്റ്റംബറിലാണ് ഐ.പി.എലിന്റെ ബാക്കി മത്സരങ്ങൾ നടക്കാനിരിക്കുന്നത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News