ദൗര്‍ഭാഗ്യകരം, പക്ഷേ ഉചിതമായ തീരുമാനം: ഐപിഎല്‍ ഉപേക്ഷിച്ചതിനെ കുറിച്ച് ഹിറ്റ്മാന്‍

ഐ.പി.ഐല്‍ താരങ്ങള്‍ക്കിടയിലും കോവിഡ് വ്യാപിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.

Update: 2021-05-07 02:17 GMT
Editor : Suhail | By : Web Desk

കോവിഡ് വ്യാപനത്തിനിടെ ഐ.പി.എല്‍ നിര്‍ത്തിവെച്ച ബി.സി.സി.ഐ തീരുമാനത്തിന് പിന്തുണയുമായി രോഹിത് ശര്‍മ. രാജ്യത്തെ അസാധാരണ സാഹചര്യത്തില്‍ മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം അനുയോജ്യമായിരുന്നു എന്ന് രോഹിത് ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. മത്സരം ഉപേക്ഷിച്ചത് ഉചിതമായ തീരുമാനമായിരുന്നെന്ന് മറ്റ് മുംബൈ ഇന്ത്യന്‍സ് താരങ്ങളും അഭിപ്രായപ്പെട്ടു.

ആരാധകരുടെ അതിരില്ലാത്ത പിന്തുണക്ക് താരങ്ങള്‍ നന്ദി പറയുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിന്‍റെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ സംസാരിക്കുകയായിരുന്നു താരങ്ങള്‍.

Advertising
Advertising

ഐ.പി.ഐല്‍ താരങ്ങള്‍ക്കിടയിലും കോവിഡ് വ്യാപിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. ഹൈദരാബാദ് താരം വൃധിമാന്‍ സാഹ, ഡല്‍ഹിയുടെ അമിത് മിശ്ര എന്നിവര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിവെക്കുകയായിരുന്നു. കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാരിയര്‍ എന്നിവരും ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ബൗളിങ് - ബാറ്റിങ് പരിശീലകരായ എല്‍ ബാലാജി, മൈക്കല്‍ ഹസി എന്നിവര്‍ക്കും നേരത്തെ കോവിഡ് പോസിറ്റീവ് ആയിരുന്നു.

മത്സരം ഉപേക്ഷിച്ചത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ രാജ്യത്തിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തിന്‍റെ പശ്ചാതലത്തില്‍ അത് നല്ല തീരുമാനവുമണ്. അടുത്ത തവണ കാണുംവരേക്കും എല്ലാവരും സുരക്ഷിതരായിരിക്കാനും മുംബൈ നായകന്‍ ആരാധകരോട് ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയില്‍ നിന്നും എല്ലാവരും സുരക്ഷിതരായിക്കാന്‍ താരങ്ങളായ ജസ്പ്രീത് ബുംറയും ജയന്ത് യാദവും ആവശ്യപ്പെട്ടു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News