'അല്ല പിന്നെ, ആര്‍ക്കായാലും ദേഷ്യം വരില്ലേ..' പൃഥ്വി ഷായുടെ കഴുത്ത് ഞെരിച്ച് ശിവം മാവി

മത്സരശേഷം അടികൊണ്ട മാവിയും തകര്‍ത്തടിച്ച പൃഥ്വി ഷായും തമ്മിലുള്ള കൂടിക്കാഴ്ചയുടെ രസകരമായ രംഗങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഐ.പി.എല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍.

Update: 2021-04-30 09:55 GMT

ഒരോവറിലെ ആറു പന്തും ബൌണ്ടറി അടിക്കുക, അതും നേരിട്ട് ആദ്യ ഓവറില്‍.... ശരിക്കും പൃഥ്വി ഷായുടെ ബാറ്റിങ് ഷോ തന്നെയാണ് ഇന്നലെ മോദി സ്റ്റേഡിയത്തില്‍ കണ്ടത്. നിര്‍ഭാഗ്യവശാല്‍ തല്ല് മുഴുവന്‍ കൊണ്ടതാകട്ടെ കൊല്‍ക്കത്തയുടെ ശിവം മാവിക്കും. ഒരു വൈഡടക്കം 25 റൺസാണ് ആ ഓവറിൽ മാവിയുടെ ഓവറില്‍ ഡല്‍ഹി അക്കൌണ്ടിലെത്തിയത്. അസാമാന്യ ഫോമില്‍ ബാറ്റുവീശിയ  പൃഥ്വി ഷാ 41 പന്തില്‍ 82 റണ്‍സ് നേടി. മത്സരശേഷം അടികൊണ്ട മാവിയും തകര്‍ത്തടിച്ച പൃഥ്വി ഷായും തമ്മിലുള്ള കൂടിക്കാഴ്ചയുടെ രസകരമായ രംഗങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഐ.പി.എല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍. ഇരുവരും ആഭ്യന്തരക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകളില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. 2018 ലെ അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വി ഷാ കിരീടത്തിലേക്ക് നയിച്ച ഇന്ത്യന്‍ ടീമില്‍ ശിവം മാവിയുമുണ്ടായിരുന്നു.

Advertising
Advertising



16 ഓവറില്‍ ഡല്‍ഹി ജയിച്ച മത്സരത്തിന്  ശേഷം പൃഥ്വി ഷായും ശിവം മാവിയും തമ്മില്‍ തമാശക്ക് വഴക്കിടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. മത്സരം പൂര്‍ത്തിയായ ശേഷം ഹസ്തദാനത്തിനിടെയാണ് ഇരുവരുടേയും കുസൃതി. ചെറിയ ചിരിയുമായി വന്ന് പൃഥ്വിയുടെ കഴുത്തില്‍ പിടിച്ച് അമര്‍ത്തുന്ന മാവിയും വേദനിക്കുന്നേ എന്ന് പറഞ്ഞ കരയുന്ന ഷായെയും വീഡിയോയില്‍ കാണാം. കളി കഴിഞ്ഞാല്‍ പിന്നെ സൌഹൃദം ആണ് ഗ്രൌണ്ട് കീഴടക്കുന്നതെന്ന കുറിപ്പോടെ ഐ.പി.എല്ലിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News