സഭാ തർക്കം പരിഹരിക്കാൻ നിയമ നിർമാണം നടത്തിയാൽ വോട്ട് എല്‍ഡിഎഫിന്: യാക്കോബായ സഭാ വൈദിക ട്രസ്റ്റി
യാക്കോബായ സഭയുടെ ശബ്ദം ഇത്തവണ കേരള നിയമസഭയിൽ ഉണ്ടാകുമെന്നും സഭാ വൈദിക ട്രസ്റ്റി
Update: 2021-02-17 06:29 GMT
മലങ്കര സഭാ തർക്കം പരിഹരിക്കാൻ നിയമ നിർമാണം നടത്തിയാൽ യാക്കോബായ വിശ്വാസികൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമെന്ന് സഭാ വൈദിക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലി മീഡിയവണിനോട്. ഇത്തവണ യാക്കോബായ സഭയുടെ വോട്ട് ചിതറിപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സഭയുടെ ശക്തി തെളിയിക്കുന്ന തരത്തിലുള്ള നിലപാട് ഉടൻ പ്രഖ്യാപിക്കും. യാക്കോബായ സഭയുടെ ശബ്ദം ഇത്തവണ കേരള നിയമസഭയിൽ ഉണ്ടാകുമെന്നും സഭ വൈദിക ട്രസ്റ്റി പറഞ്ഞു.
ബിജെപി സഭക്ക് അന്യമല്ല. മൂന്ന് മുന്നണികൾക്ക് പുറത്ത് നിന്നുള്ളവരുമായും സഹകരിക്കും. ട്വന്‍റി 20, വി ഫോര്‍ കൊച്ചി, വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്നിവരുമായൊന്നും സഭക്ക് വിരോധമില്ലെന്നും വൈദിക ട്രസ്റ്റി പറഞ്ഞു.