എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തില്‍

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അവഗണന തുടരുകയാണെങ്കില്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെ വോട്ട് ബഹിഷ്‌കരണം അടക്കം ഉചിതമായ നടപടി ആലോചിക്കുമെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി

Update: 2019-03-19 12:58 GMT
Advertising

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും വീണ്ടും സമര വഴിയില്‍. നേരത്തെ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ അട്ടിമറിക്കപ്പെട്ടതോടെയാണ് സമരം ആരംഭിച്ചത്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി.

ये भी पà¥�ें- സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചു; വീണ്ടും സമരത്തിനൊരുങ്ങി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍

സെക്രട്ടറിയറ്റിന് മുന്നിലെ അമ്മമാരുടെ സത്യാഗ്രഹത്തിനും ദയാബായിയുടെ നിരാഹാര സമരങ്ങള്‍ക്കുമൊടുവില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ അട്ടിമറിക്കപ്പെട്ടതോടെയാണ് വീണ്ടും സമരവുമായി ദുരിതബാധിത കുടുംബങ്ങള്‍ എത്തിയത്. അതിര്‍ത്തികള്‍ ബാധകമാക്കാതെ സഹായങ്ങള്‍ നല്‍കാമെന്ന ഉറപ്പ് ആണ് പുതിയ ഉത്തരവില്‍ അട്ടിമറിക്കപ്പെട്ടത്. കത്തുന്ന വെയിലിനെ അവഗണിച്ചും കുഞ്ഞുങ്ങളെയും എടുത്ത് കൊണ്ട് അമ്മമാര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.

Full View

തെരഞ്ഞെടുപ്പ് കാലമാണെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അവഗണന തുടരുകയാണെങ്കില്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെ വോട്ട് ബഹിഷ്‌കരണം അടക്കം ഉചിതമായ നടപടി ആലോചിക്കുമെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി അറിയിച്ചു. നേരത്തെ ഉന്നയിച്ച ആവശ്യങ്ങള്‍ ഉയര്‍ത്തി സെക്രട്ടറിയേറ്റ് പടിക്കലെ സമരമടക്കം തുടര്‍സമരങ്ങള്‍ക്കും ജനകീയ മുന്നണി ആലോചിക്കുന്നുണ്ട്.

Tags:    

Similar News