കീർത്തി സുരേഷ്-അനിരുദ്ധ് വിവാഹം; വാർത്ത വ്യാജമെന്ന് കുടുംബം

ഇരുവരും പ്രണയത്തിലാണ് എന്നും ഉടൻ വിവാഹിതരാകും എന്നായിരുന്നു റിപ്പോർട്ടുകൾ

Update: 2021-02-16 03:45 GMT

ചെന്നൈ: നടി കീർത്തി സുരേഷും സംവിധായകൻ അനിരുദ്ധ് രവിചന്ദറും തമ്മിൽ വിവാഹിതരാകുന്നുവെന്ന വാർത്ത സത്യമല്ലെന്ന് നടിയുടെ അച്ഛനും നിർമാതാവുമായ സുരേഷ് കുമാർ. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം പ്രചരിച്ചതോടെയാണ് ഇവർ വിവാഹിതാകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നത്.

ഇരുവരും പ്രണയത്തിലാണ് എന്നും ഉടൻ വിവാഹിതരാകും എന്നായിരുന്നു റിപ്പോർട്ടുകൾ.

മിസ് ഇന്ത്യ എന്ന ചിത്രമാണ് കീർത്തി സുരേഷിന്റേതായി അവസാനം പുറത്തിറങ്ങിയത്. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റീലീസ് ചെയ്തത്. പ്രിയദർശൻ സംവിധാനം ചെയ്ത കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലും താരം വേഷമിട്ടിട്ടുണ്ട്.

Tags:    

Similar News