'ഉപ്പേരി ഒരു മാസം നേരത്തെ പാക്കറ്റില്‍': 'കിറ്റിലെ ഉപ്പേരി'ക്ക് എതിരെ വി.ടി ബല്‍റാം

പവിത്ര എന്ന ബ്രാന്‍ഡിലുള്ള ഉപ്പേരി പാക്കറ്റിന്‍റെ ചിത്രമാണ് ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

Update: 2021-08-07 11:06 GMT
Editor : ijas

കേരള സര്‍ക്കാര്‍ ഓണത്തിന് നല്‍കുന്ന പ്രത്യേക കിറ്റിലെ ഉപ്പേരി എന്ന തരത്തില്‍ പ്രചരിക്കുന്ന ഫോട്ടോയെ ട്രോളി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ഓഗസ്റ്റ് 28ന് വറുത്ത ഉപ്പേരി നേരത്തെ തന്നെ കിറ്റില്‍ നല്‍കിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം. 100 ഗ്രാം തൂക്കമുള്ള ഉപ്പേരി നിര്‍മിച്ചിരിക്കുന്ന തീയതിയായി കവറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റാണ്. ഈ ചിത്രം വ്യാപകമായി തന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് പങ്കുവെച്ചാണ് വി.ടി ബല്‍റാം സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. പവിത്ര എന്ന ബ്രാന്‍ഡിലുള്ള ഉപ്പേരി പാക്കറ്റിന്‍റെ ചിത്രമാണ് ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

Advertising
Advertising

വ്യാജ വിവരം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുകയും ജനങ്ങളുടെ ആരോഗ്യത്തെ തന്നെ അപകടപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം കമ്പനികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും ഭക്ഷ്യവകുപ്പും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News