സംസ്ഥാനവ്യാപക റെയ്ഡിൽ 13,032 ഗുണ്ടകൾ അറസ്റ്റിൽ

സംസ്ഥാനവ്യാപകമായി 16,680 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 5,987 മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തു.

Update: 2022-01-11 11:59 GMT

സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ റെയ്ഡിൽ 13,032 ഗുണ്ടകൾ പിടിയിൽ. 215 പേർക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി 9 കണക്കാണിത്. സംസ്ഥാനവ്യാപകമായി 16,680 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 5,987 മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച 61 പേരുടെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിച്ചെന്നും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ അറിയിച്ചു.

ഏറ്റവും കൂടുതൽ ഗുണ്ടകൾ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് - 1506 പേർ. ആലപ്പുഴയിൽ 1322 പേരും കൊല്ലം സിറ്റിയിൽ 1054 പേരും പാലക്കാട് 1023 പേരും കാസർകോഡ് 1020 പേരും പിടിയിലായി. ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലിൽ നിന്നാണ്. 1103 എണ്ണം. ഗുണ്ടകൾക്കെതിരെ നടത്തിവരുന്ന റെയ്ഡുകൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദേശം നൽകി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News